സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

പ്രവേശനം
കേരള മീഡിയ അക്കാദമിയുടെ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗണ്ട് എഞ്ചിനീയറിംഗ്, ആര്‍ ജെ ട്രെയിനിംഗ്, ഡബ്ബിംഗ്, പോഡ്കാസ്റ്റ്, വോയ്സ് മോഡുലേഷന്‍ വിഷയങ്ങള്‍ ഉള്‍പ്പെടുന്നതാണ് കോഴ്സ്. തിരുവനന്തപുരം, കൊച്ചി സെന്ററുകളിലെ റേഡിയോ കേരള സ്റ്റുഡിയോയിലാണ് ക്ലാസും പരിശീലനവും. രണ്ടര മാസമാണ് കാലാവധി, പ്രായപരിധി ഇല്ല. പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് https://forms.gle/LeRpMN7Xvje8S9pVA ല്‍ അപേക്ഷിക്കാം. അവസാനതീയതി ജൂലൈ 15. വെബ്‌സൈറ്റ്  www.kma.ac.in ഫോണ്‍  കൊച്ചി 0484 2422275, 6282919398, തിരുവനന്തപുരം 9744844522.

കള്ള് വ്യവസായ തൊഴിലാളികള്‍ക്ക് ചികിത്സ സൗകര്യം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നടപ്പാക്കിയ അപകട ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ അംഗമായിട്ടുള്ള തൊഴിലാളികള്‍ക്ക് സംസ്ഥാനത്തെ തിരഞ്ഞെടുത്ത ആശുപത്രികളില്‍ ക്യാഷ്‌ലെസ് ചികിത്സ സൗകര്യം ലഭിക്കും. ചികിത്സ ലഭ്യമായിട്ടുള്ള ആശുപത്രികളുടെ വിവരങ്ങള്‍ക്ക് https://www.adityabirlacapital.com/healthinsurance/locate-care/hospital-listing സന്ദര്‍ശിക്കണം. ഫോണ്‍  0469 2603074.

ലാറ്ററല്‍ എന്‍ട്രി
അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, പോളിമര്‍ ടെക്‌നോളജി ബ്രാഞ്ചുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 13 ന് ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ (രണ്ടാം വര്‍ഷത്തിലേക്ക്) സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ലാറ്ററല്‍ എന്‍ട്രി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും അല്ലാത്തവര്‍ക്ക് ജൂലൈ 10 വരെ അപേക്ഷ സമര്‍പ്പിച്ചും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ രാവിലെ 9.30-10.30. പ്രവേശനം ലഭിക്കുന്നവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ടി.സി എന്നിവ ഹാജരാക്കണം. വെബ്‌സൈറ്റ്  www.polyadmission.org/lte  ഫോണ്‍  9446661515, 9656597062.

താല്‍ക്കാലിക നിയമനം
അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഡയാലിസിസ് ടെക്‌നീഷ്യന്‍ (യോഗ്യത പ്ലസ് ടു, ഡി.എം.ഇ അംഗീകൃത ഡയാലിസിസ് ബിരുദം/ഡിപ്ലോമ, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, കേരള പാരമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍), ഇ.സി.ജി ടെക്‌നീഷ്യന്‍ (യോഗ്യത എസ്.എസ്.എല്‍.സി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റ് ഇന്‍ ഇ.സി.ജി ആന്റ് ഓഡിമെട്രിക് ടെക്‌നോളജി/ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വസ്‌കുലാര്‍ ടെക്‌നീഷ്യന്‍ കോഴ്‌സ്/ബാച്ച്‌ലര്‍ കാര്‍ഡിയോ വസ്‌കുലാര്‍ ടെക്‌നീഷ്യന്‍, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം) തസ്തികകളില്‍ അഭിമുഖം നടത്തും. ഉയര്‍ന്ന പ്രായപരിധി 40 (2026 ജനുവരി ഒന്നിന്). ഉദ്യോഗാര്‍ഥികള്‍ യോഗ്യത, തിരിച്ചറിയല്‍ രേഖ, പ്രവൃത്തി പരിചയം എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂലൈ 16 രാവിലെ 10 ന് സൂപ്രണ്ടിന്റെ ചേംബറില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍  04734 223236.

അപേക്ഷ തീയതി നീട്ടി
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐടിഐ യില്‍ എന്‍.സി.വി.ടി അംഗീകൃത കോഴ്‌സുകളായ ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, സര്‍വേയര്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ്, സ്റ്റെനോഗ്രാഫര്‍ ആന്റ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്), ഡ്രെസ്സ് മേക്കിംഗ് ട്രേഡുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി ജൂലൈ 10 വരെ നീട്ടി. https://itiadmissions.kerala.gov.in ല്‍ അപേക്ഷ സമര്‍പ്പിച്ചതിനു ശേഷം അടുത്തുള്ള സര്‍ക്കാര്‍ ഐ.ടി.ഐയില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന പൂര്‍ത്തിയാക്കണം. ഫോണ്‍  04792 457496.

താല്‍ക്കാലിക നിയമനം
തുമ്പമണ്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ (ഒരു ഒഴിവ്) നിയമിക്കുന്നു. യോഗ്യത – ബി.എസ്.സി എം.എല്‍.ടി/ഡി.എം.എല്‍.ടി, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. ഉദ്യോഗാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസലും പകര്‍പ്പും സഹിതം ജൂലൈ 15 രാവിലെ 11 ന് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍  04734 266609.

റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലയിലെ വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പര്‍.277/2018) തസ്തികയിലേക്ക് 2023 മെയ് 10 ന് നിലവില്‍ വന്ന റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായതിനാല്‍ റദ്ദായതായി ജില്ല പി എസ് സി ഓഫീസര്‍ അറിയിച്ചു.

അതിഥി അധ്യാപക നിയമനം
ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്റ് അപ്ലൈഡ് സയന്‍സില്‍ അതിഥി അധ്യാപക ഒഴിവിലേക്ക് എം.എസ്.സി സൈബര്‍ ഫോറന്‍സിക്, എം.സി.എ, എം.ടെക് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നെറ്റ്/പി.എച്ച.്ടി അധ്യാപക പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യാഗാര്‍ഥികള്‍ വിശദമായ ബയോഡേറ്റ ജൂലൈ 10 ന് മുമ്പ് [email protected] ല്‍ അയക്കണം. ഫോണ്‍  0468 2224787.

ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിൽ
ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിൽ 26-27 അദ്ധ്യയന വർഷത്തിൽ ഒഴിവു വന്നിട്ടുള്ള അസിസ്റ്റന്റ് പ്രൊഫസർ (കമ്പ്യൂട്ടർ) തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് 09.07.26 ന് രാവിലെ 10.00 മണിക്ക് ടെസ്റ്റ്/ഇന്റർവ്യൂ നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതാണ്. യോഗ്യത – കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങ്/ ഇൻഫർമേഷൻ ടെക്നോളജിയിൽ ലഭിച്ചിട്ടുള്ള BE/B.Tech ബിരുദത്തോടൊപ്പം ME/M.Tech ബിരുദവും ഇവയിൽ ഏതിലെങ്കിലും ഒന്നിൽ ഒന്നാം ക്ലാസും ലഭിച്ചിരിക്കണം. പ്രായപരിധി സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതയും പ്രായവും തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ കോപ്പികളും സഹിതം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ചെങ്ങന്നൂർ പ്രിൻസിപ്പാൾ മുമ്പാകെ നിശ്ചിത തീയതിയിലും സമയത്തും നേരിട്ട് ഹാജരാക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക് വെബ് സൈറ്റ്: https://ceconline.edu ഫോൺ നമ്പർ  0479 2454125

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പരിപാടിയാണെന്ന് സംശയമുണ്ടെന്ന്...

0
കണ്ണൂര്‍: തനിക്കെതിരായ ഇഡി നീക്കം യുഡിഎഫ് അധികാരത്തില്‍ വന്നതോടെയുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ...

എസ്ഐആർ : റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ എ.ബി ഇബ്രാഹിമിന് നോട്ടീസ്

0
ബെംഗളൂരു : വോട്ടർ പട്ടികയിലെ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന്റെ (എസ്ഐആർ) ഭാഗമായി...

അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്

0
ഇടുക്കി: അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്ന് പ്രാഥമിക നിഗമനം....

കഥകൾ മെനയുന്നതിൽ മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിയ്ക്ക് നൽകണമെന്ന് എം എ ബേബി

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ കേസെടുക്കണമെന്ന ഇഡി...