ഹോണർ 90 5ജിക്ക് ആമസോണിൽ 11,000 രൂപ ഡിസ്കൗണ്ട്

For full experience, Download our mobile application:
Get it on Google Play

മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഹോണറിന്റെ ഇന്ത്യൻ വിപണിയിലേക്കുള്ള തിരിച്ചുവരവ് അ‌ടയാളപ്പെടുത്തിയ സ്മാർട്ട്ഫോൺ ആണ് ഹോണർ 90 5ജി. കഴിഞ്ഞമാസമാണ് ഹോണർ 90 5ജി ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തത്. 200എംപി ക്യാമറ, 5,000mAh ബാറ്ററിയുമടക്കം മികച്ച ഫീച്ചറുകളുമായി പ്രമുഖബ്രാൻഡുകൾക്ക് വൻ വെല്ലുവിളിയുയർത്തിക്കൊണ്ടായിരുന്നു ഹോണറിന്റെ തിരിച്ചുവരവ്. പ്രമുഖ ബ്രാൻഡുകൾ ഉയർന്ന വിലയിൽ പ്രീമിയം സ്മാർട്ട്ഫോണുകളിൽ അ‌വതരിപ്പിച്ച ഫീച്ചറുകൾ മാന്യമായ നിരക്കിൽ വാഗ്ദാനം ചെയ്തുകൊണ്ട് കടന്നുവന്ന ഹോണർ 90 ഏവരുടെയും ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

ഒരു മാസം മുൻപ് മാത്രം പുറത്തിറങ്ങിയ ഈ കിടിലൻ 5ജി സ്മാർട്ട്ഫോൺ 11,000 രൂപ ഡിസ്കൗണ്ടിൽ വാങ്ങാൻ ഇന്ത്യക്കാർക്ക് അ‌വസരമൊരുങ്ങിയിരിക്കുകയാണ്. സ്മാർട്ട്ഫോണുകൾക്ക് വമ്പൻ ഡിസ്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്ന ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഒക്ടോബർ 8 ന് ആരംഭിക്കുകയാണ്. ഓഫർ സെയിൽ ആരംഭിക്കും മുമ്പ് തന്നെ ലഭ്യമാകുന്ന ഡിസ്കൗണ്ടുകൾ സംബന്ധിച്ച വിവരങ്ങൾ ആമസോൺ പ്രത്യേക സെയിൽ പേജിലൂടെ അ‌വതരിപ്പിച്ചിട്ടുണ്ട്. ആമസോൺ ഫെസ്റ്റിവൽ സെയിലിൽ ഏറ്റവും ഡിസ്കൗണ്ട് ലഭ്യമാകുന്ന സ്മാർട്ട്ഫോണുകളിലൊന്നാണ് ഹോണർ 90 5ജി.

ഹോണർ 90 5ജിയുടെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 37,999 രൂപയും 12 ജിബി റാം + 512 ജിബി സ്റ്റോറേജ് വേരിയന്റിന് 39,999 രൂപയുമാണ് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില. എന്നാൽ ഫെസ്റ്റിവൽ ഓഫറായി അ‌ടിസ്ഥാന മോഡലിന് (8+256 GB) 7000 രൂപയുടെ ഡിസ്കൗണ്ട് ലഭിക്കും. ഇത് കൂടാതെ എസ്ബിഐ കാർഡ് ഉടമകൾക്ക് 4000 രൂപ അധിക ഡിസ്കൗണ്ടും ലഭിക്കും. അ‌ങ്ങനെ അ‌ടിസ്ഥാനമോഡലിന് ആകെ ഡിസ്കൗണ്ട് 11000 രൂപ. അ‌തോടെ ഈ ഫോണിന്റെ വില 37,999 രൂപയിൽനിന്ന് 26,999 രൂപയായി കുറയുന്നു. 12+512 GB വേരിയന്റിന് ഒക്ടോബർ 8 മുതൽ 18 വരെ 6000 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ട് ലഭിക്കും.

ഇത് കൂടാതെ എസ്ബിഐ കാർഡ് ഉടമകൾക്ക് 4000 രൂപ അധിക ഡിസ്കൗണ്ടും ലഭിക്കുന്നു. അ‌തിനാൽ ഹോണർ 90 5ജിയുടെ ഉയർന്ന വേരിയന്റ് 29,999 രൂപയ്ക്ക് ലഭിക്കും. ഇത് കൂടാതെ ഉപഭോക്താക്കൾക്ക് ഈ ഫോണിന്റെ പർച്ചേസിനൊപ്പം 699 രൂപ വിലയുള്ള 30W ടൈപ്പ്-സി ചാർജർ കോംപ്ലിമെന്ററിയായി ലഭിക്കും. ആമസോണിന്റെ ഈ ഡീൽ ഉപയോക്താക്കൾക്ക് തികച്ചും ലാഭകരമാണ്. 27,000 രൂപ മുടക്കുന്നതിന് തക്കതായ ഫീച്ചറുകൾ ഹോണർ ഈ ഫോണിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഫോൺ ലോഞ്ച് ചെയ്ത ഘട്ടത്തിൽ ലോഞ്ച് ഓഫർ എന്ന നിലയിലും ഏതാണ്ട് ഇപ്പോഴത്തേതിന് സമാനമായ വിലയിൽ ഹോണർ 90 5ജി ലഭ്യമായിരുന്നു. ഹോണർ 90 5ജിയുടെ സ്പെസിഫിക്കേഷനുകൾ: 6.7 ഇഞ്ച് 1.5K ക്വാഡ്-കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഹോണർ 90-ന് ഉള്ളത്. 120Hz റിഫ്രഷ് റേറ്റും ഉണ്ട്. അഡ്രിനോ 644 ജിപിയുവുമായി ജോടിയാക്കിയ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 1 ചിപ്സെറ്റ് ആണ് ഈ ഹോണർ ഫോണിന്റെ കരുത്ത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല സ്വർണക്കൊള്ള : അന്വേഷണ പുരോഗതി റിപ്പോർട്ട്‌ കോടതിയിൽ സമർപ്പിച്ചു

0
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ അന്വേഷണ പുരോഗതി റിപ്പോർട്ട്‌ പ്രത്യേക അന്വേഷണ...

കൊല്ലത്ത് വീണ്ടും എലിപ്പനി മരണം ; ജില്ലയില്‍ വിവിധ ആശുപത്രികളിലായി 7 പേര്‍ ചികിത്സയില്‍

0
കൊല്ലം : കൊല്ലം ജില്ലയിൽ വീണ്ടും എലിപ്പനി മരണം റിപ്പോർട്ട് ചെയ്തു....

മുല്ലപ്പെരിയാർ അണക്കെട്ടിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ

0
ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ....

പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നതിനെതിരെ രൂക്ഷവിമർശനവുമായി എസ്‌വൈഎസ്

0
കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ സ്കൂൾ പദ്ധതിയുമായി യുഡിഎഫ് സർക്കാർ...