Wednesday, June 19, 2024 5:50 pm

കേരളത്തില്‍ വരാന്‍ 60 ലക്ഷം ; മഅ്ദനിയുടെ ഹരജി ഇന്ന് സുപ്രിം കോടതിയില്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കേരള സന്ദർശനത്തിന്‍റെ അകമ്പടി ചെലവ് കുറക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുന്നാസർ മഅ്ദനി നൽകിയ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.സുരക്ഷാ ചെലവായി 60 ലക്ഷം രൂപ നൽകുന്നതിൽ ഇളവ് നൽകണമെന്നാണ് ആവശ്യം. മുതിർന്ന അഭിഭാഷകനായ കപിൽ സിബലാണ് മഅ്ദനിക്കു വേണ്ടി ഹാജരാകുന്നത്. 20 അംഗ ടീമിനെയാണ് സുരക്ഷയ്ക്ക് വേണ്ടി നിയോഗിച്ചിരിക്കുന്നത്. ഇതിലും ഇളവ് വേണമെന്ന് ആവശ്യപ്പെട്ടു. താമസവും ഭക്ഷണവും കൂടി കണക്കിലെടുത്താൽ അകമ്പടിച്ചെലവ് ഒരു കോടിയോളം വരും.

അകമ്പടി ചെലവ് കുറക്കാനാകില്ലെന്ന് കർണാടക സർക്കാർ കഴിഞ്ഞ ദിവസം സുപ്രിം കോടതിയെ അറിയിച്ചിരുന്നു. ചെലവ് കണക്കാക്കിയത് സർക്കാരിന്‍റെ ചട്ടപ്രകാരമാണ്. അകമ്പടി പോകുന്ന പൊലീസുകാരുടെ എണ്ണവും കുറക്കാൻ സാധിക്കില്ല. ഐപിഎസ് ഉദ്യോഗസ്ഥൻ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ ഉള്ള സംഘം കേരളം സന്ദർശിച്ചാണ് അകമ്പടി സംബന്ധിച്ച ശുപാർശ തയ്യാറാക്കിയതെന്നും കോടതിയിൽ അറിയിച്ചു.ഏപ്രിൽ 17ന് കോടതി അനുകൂല വിധി നൽകിയിട്ടും നടപടിക്രമങ്ങളുടെ പേരിൽ കർണാടക പൊലീസ് ഒരാഴ്ച വൈകിപ്പിച്ചു. മുമ്പ് നാലുതവണ കേരളത്തിൽ പോയപ്പോഴും ഇല്ലാത്ത കടുത്ത നിബന്ധനകളാണ് ഇത്തവണ മഅ്ദനിക്ക് മുന്നിൽ കർണാടക വെച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മൂന്നാർ ഭൂമി പ്രശ്നം: സ്പെഷ്യൽ ഓഫീസറെ നിയമിക്കണം ; സർക്കാരിന് നിർദേശം നൽകി ഹൈക്കോടതി

0
ഇടുക്കി: മൂന്നാറിലെ ഭൂമി പ്രശ്നത്തിൽ അടിയന്തരമായി സ്പെഷൽ ഓഫീസറെ നിയമിക്കണമെന്ന് സർക്കാരിനോട്...

തിരുവനന്തപുരത്ത് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ; ഭർത്താവ് അറസ്റ്റിൽ

0
തിരുവനന്തപുരം: അമ്പൂരി മായത്ത് ഭർത്താവ് ഭാര്യയെ കുത്തികൊലപ്പെടുത്തി. അമ്പൂരി മായം കോലോത്ത്...

ഐരവണ്‍ പാലം നിര്‍മാണ പ്രവർത്തനങ്ങൾ എംഎൽഎ പരിശോധിച്ചു

0
കോന്നി: അരുവാപ്പുലം- ഐരവണ്‍ പാലത്തിന്റെ നിര്‍മാണ പ്രവർത്തനങ്ങൾ തി അഡ്വ. കെ...

പി.എന്‍. പണിക്കര്‍ അനുസ്മരണവും ആല്‍ബ പ്രകാശനവും നടത്തി

0
പത്തനംതിട്ട : പി.എന്‍. പണിക്കര്‍ അനുസ്മരണത്തോട് അനുബന്ധിച്ച് ജില്ലാ ശിശുക്ഷേമ സമിതിയുടെ...