60കാരനായ പിതാവിനെ ആൺമക്കൾ മർദിച്ച് കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കൗശമ്പി: മക്കളുടെ മർദനമേറ്റ് അച്ഛൻ മരിച്ചു. ഉത്തർപ്രദേശിലെ കൗശമ്പി ജില്ലയിലെ കരാരിയിലാണ് സംഭവം. രണ്ട് ആൺമക്കളാണ് 60കാരനായ പിതാവിനെ മർദിച്ച് കൊലപ്പെടുത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ദുർഗാപ്രസാദ് എന്നയാളാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട ദുർഗാപ്രസാദ് തൻ്റെ പേരിലുണ്ടായിരുന്ന ഭൂമി മരുമകൾക്ക് (മകൻ്റെ ഭാര്യക്ക്) എഴുതിക്കൊടുക്കാൻ തീരുമാനിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. ആൺമക്കൾക്ക് തൻ്റെ സ്വത്തിൻ്റെ വിഹിതം ഇദ്ദേഹം നൽകില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിൽ കുപിതരായാണ് മക്കളായ വീരേന്ദ്രയും വിമലേഷും വടികളടക്കം ഉപയോഗിച്ച് മർദിച്ചത്. അച്ഛനെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച മൂത്ത മകൻ ഗ്യാനിനും സഹോദരങ്ങളുടെ മർദനമേറ്റു. പരിക്കേറ്റ ദുർഗാപ്രസാദിനെ ആദ്യം ഗവൺമെന്റ് ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. നില വഷളായതിനാൽ പ്രയാഗ്‌രാജിലെ എസ്ആർഎൻ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാലക്കാട് ചെർപ്പുളശ്ശേരി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ ചുറ്റുമതിൽ തകർന്നു വീണു

0
പാലക്കാട്: പാലക്കാട് ചെർപ്പുളശ്ശേരി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ ചുറ്റുമതിൽ...

പിഎം ശ്രീയില്‍ യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട് സ്വാഗതം ചെയ്ത് സുരേഷ് ഗോപി

0
തൃശൂര്‍ : പിഎംശ്രീ പദ്ധതിയില്‍ യുഡിഎഫ് സര്‍ക്കാരിന്റെ നിലപാടിനെ സ്വാഗതം ചെയ്ത്...

വാൽപാറ വാൻ അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവും അശ്രദ്ധയുമാണെന്ന് മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട്

0
കൊച്ചി: കേരളത്തെ നടുക്കിയ വാൽപാറ വാൻ അപകടത്തിന് കാരണം ഡ്രൈവറുടെ പരിചയക്കുറവും...

ഗവിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ; കൂട്ടബലാത്സം​ഗമെന്ന് സംശയം ; പ്രതിയെന്ന് സംശയിക്കുന്ന...

0
പത്തനംതിട്ട : ഗവിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടേത് കൊലപാതകമെന്ന...