കടം തിരികെ നല്‍കാത്തതിന് ക്രൂരത ; 60 കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു – മൂന്ന് പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കടം കൊടുത്ത പണം തിരികെ നൽകാത്തതിന് അറുപതുകാരനെ തട്ടികൊണ്ടുപോയി കിണറ്റിൽ തലകീഴായി കെട്ടി തൂക്കിയ സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍. പോത്തൻകോട് സ്വദേശി നസീമിനെ തട്ടികൊണ്ടുപോയ സംഘത്തിലെ സന്തോഷ്, വിഷ്ണു, ശരത് എന്നിവരാണ് പിടിയിലായത്. മുപ്പതിനായിരം രൂപ കടമെടുത്ത താൻ 60,000 രൂപ മടക്കി നൽകിയിട്ടും നേരിടേണ്ടി വന്നത് ക്രൂരപീഡനമാണെന്ന് നസീം മാധ്യമങ്ങളോട് പറഞ്ഞു.

ബന്ധുവായ ഷുക്കൂറിൽ നിന്നാണ് രണ്ടു വർഷം മുമ്പ് നസീം 30,000 രൂപ പലിശയ്ക്ക് കടമെടുത്തത്. കൃത്യമായി പലിശ അടയ്ക്കുമായിരുന്നു. ചായക്കടയിലെ തൊഴിലാളിയായ നസീമിന് കൊവിഡ് കാലത്ത് ജോലി നഷ്ടമായപ്പോള്‍ തിരിച്ചടവട് മുടങ്ങി. ഇതിനകം പലിശ സഹിതം അറുപതിനായിരത്തിലേറെ രൂപ അടച്ചതായി നസീം പറയുന്നു. ഇന്നലെ നന്നാട്ടുകാവുള്ള കടയുടെ മുന്നിൽ നിന്നപ്പോള്‍ ഗുണ്ടയായ സന്തോഷിന്‍റെ നേതൃത്വത്തിൽ രണ്ടുപേർ കത്തി കാണിച്ച് നസീമിനെ ഓട്ടോയിൽ കയറ്റി. വഴിയിൽ വെച്ച് ഷുക്കൂർ കയറി. വഴി നീളെ മർദ്ദിച്ചു.

അവശനായ നസീമിനെ ഉപേക്ഷിച്ച് അക്രമി സംഘം കടന്ന് കളഞ്ഞു. ഒരു ഓട്ടോ വിളിച്ച് വീട്ടിലേക്ക് മടങ്ങിയെത്തിയ നസീമിനെ വീട്ടുകാർ  മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസിനെ വിവരം അറിയിച്ചു. ഇതിനിടെ കേസ് ഒത്തു തീർക്കാൻ സിപിഎം പ്രാദേശിക നേതൃത്വം ഇടപെട്ടതായും ആരോപണമുണ്ട്. ബന്ധുക്കള്‍ തമ്മിലുള്ള തർക്കമാക്കി മാറ്റി കേസ് പിൻവലിക്കാൻ നസീമിനുമേല്‍ സമ്മർദ്ദമുണ്ടായി. സർക്കാർ സർവ്വീസിൽ നിന്നും ഉന്നത ഉദ്യോഗസ്ഥനായി വിമരിച്ചയാളാണ് കേസിലെ പ്രതിയായ ഷുക്കൂർ. പണം വാങ്ങി നൽകാൻ ഷുക്കൂർ സന്തോഷിന് ക്വട്ടേഷൻ നല്‍കുകയായിരുന്നു,

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് -...

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...