35 ദിവസത്തിനിടെ 60000 മരണം ; കൊവിഡ് റിപ്പോർട്ട് പുറത്തുവിട്ട് ചൈന

For full experience, Download our mobile application:
Get it on Google Play

ബെയ്ജിം​ഗ്: ചൈനയിൽ ഒരു മാസത്തിനുള്ളിൽ 60,000 കൊവിഡ് മരണങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്.  ഡിസംബർ ആദ്യം വൈറസ് വ്യാപനം ശക്തമായതിനു ശേഷം സർക്കാർ പുറത്തുവിടുന്ന ആദ്യത്തെ പ്രധാന റിപ്പോർട്ടാണിത്. 2022 ഡിസംബർ 8 നും ഈ വർഷം ജനുവരി 12 നും ഇടയിൽ ചൈനയിൽ 59,938 കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തിയതായി ദേശീയ ആരോഗ്യ കമ്മീഷനു കീഴിലുള്ള ബ്യൂറോ ഓഫ് മെഡിക്കൽ അഡ്മിനിസ്ട്രേഷൻ മേധാവി ജിയാവോ യാഹുയി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആശുപത്രികളിൽ  രേഖപ്പെടുത്തിയിട്ടുള്ള മരണങ്ങൾ മാത്രമാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്. യഥാർത്ഥ കണക്ക് ഇതിലും കൂടുതലായിരിക്കുമെന്നാണ് വിവരം.

കൊറോണ വൈറസ് മൂലം നേരിട്ട് ശ്വാസതടസ്സം മൂലമുണ്ടാകുന്ന 5,503 മരണങ്ങളും കൊവിഡുമായി ബന്ധപ്പെട്ട് അടിസ്ഥാന രോഗങ്ങൾ മൂലമുണ്ടാകുന്ന 54,435 മരണങ്ങളും ഈ കണക്കിൽ ഉൾപ്പെടുന്നു. ഡിസംബർ ആദ്യം സീറോ കൊവിഡ് നയം ഉപേക്ഷിച്ചതിന് ശേഷം ചൈന കൊവിഡ് മരണങ്ങളുടെ എണ്ണം കുറച്ചുകാണിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. കൃത്യമായ സംഖ്യ ഒളിക്കേണ്ട ആവശ്യമില്ലെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ  പറഞ്ഞിരുന്നു.

കൊവിഡ് മരണങ്ങളെ തരംതിരിക്കുന്നതിനുള്ള രീതി ചൈന പരിഷ്കരിച്ചിരുന്നു, വൈറസ് മൂലമുണ്ടാകുന്ന ശ്വാസ തടസ്സം കാരണം മരിക്കുന്നവരെ മാത്രമേ കണക്കിൽ പെടുത്തൂ എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഈ രീതിയെ ലോകാരോഗ്യ സംഘടന വിമർശിച്ചു. ആശുപത്രിയിലെയും മറ്റുള്ളയിടങ്ങളിലെയും മരണത്തെ കുറിച്ചുള്ള കൂടുതൽ വ്യക്തമായ ഡാറ്റ പുറത്തുവിടണമെന്ന് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ആവശ്യപ്പെട്ടിരുന്നു. കൊവിഡ് മൂലം മരിച്ചവരുടെ ശരാശരി പ്രായം 80 വയസ്സായിരുന്നു. മരിച്ചവരിൽ 90 ശതമാനത്തിലധികം പേരും 65 വയസ്സിനു മുകളിലുള്ളവരാണെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്. ചൈനയിൽ 60 വയസ്സിനു മുകളിലുള്ള ദശലക്ഷക്കണക്കിന് ആളുകൾ വാക്സിൻ എടുക്കാത്തവരാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033
dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മല്ലപ്പള്ളിയില്‍ റോഡ്‌ മുറിച്ച് കടന്ന വൃദ്ധ സ്വകാര്യ ബസ് ഇടിച്ച് മരിച്ചു

0
മല്ലപ്പള്ളി : മല്ലപ്പള്ളിയില്‍ റോഡ്‌ മുറിച്ച് കടന്ന വൃദ്ധ സ്വകാര്യ ബസ് ഇടിച്ച്...

മെഡിക്കല്‍ കോളേജ് കോമ്പൗണ്ടുകളില്‍ സംഘടനകള്‍ ഭക്ഷണം വിതരണം ചെയ്യേണ്ടതില്ലെന്ന ജി സുധാകരന്റെ പുതിയ പ്രസ്താവന...

0
ആലപ്പുഴ: മെഡിക്കല്‍ കോളേജ് കോമ്പൗണ്ടുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളോ മറ്റ് സംഘടനകളോ ഭക്ഷണം...

ഹണിമൂണിനിടെ ഭർത്താവിന്റെ കൊലപാതകം ; പ്രതിക്ക് ജാമ്യത്തിൽ തുടരാമെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി : മേഘാലയയിൽ ഹണിമൂൺ യാത്രയ്ക്കിടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ...

കേരള ഹൈക്കോടതിയിലെ ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം

0
തിരുവനന്തപുരം: കേരള ഹൈക്കോടതിയിലെ ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം....