ആലപ്പുഴയിൽ 64 കാരനെ തെങ്ങിൽ കെട്ടിയിട്ട് മർദിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആലപ്പുഴ പാണാവള്ളിയിൽ 64 കാരനെ തെങ്ങിൽ കെട്ടിയിട്ട് മർദിച്ചു. തൃച്ചാറ്റുകുളം സ്വദേശി വിജയനാണ് മർദനമേറ്റത്. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് കാരണം. സംഭവത്തിൽ ഒരു കുടുംബത്തിലെ ആറു പേർക്കെതിരെ പോലീസ് കേസെടുത്തു. വിജയനെ തെങ്ങിൽ കെട്ടിയിട്ട് മർദിക്കുന്നതാണ് ദൃശ്യം പുറത്തുവന്നു. വെള്ളിയാഴ്ചയാണ് സംഭവം ഉണ്ടായത്. അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ നേരത്തെ വിജയനെ ആക്രമിച്ചതിന് കേസുണ്ട്. കേസിന്റെ വിചാരണ നടക്കുകയാണ്. കേസ് കൊടുത്തതിലെ വിരോധമുൾപ്പടെ അയൽവാസിയായ സത്താറിനും കുടുംബത്തിനും വിജയനോട് ഉണ്ട്.

തുടർന്ന് കഴിഞ്ഞ ദിവസം രാത്രി സത്താറും ഭാര്യയും മക്കളും ചേർന്ന് വിജയനെ ആക്രമിക്കുകയായിരുന്നു. വിജയന്റെ ഉടുമുണ്ടഴിച്ചു തെങ്ങിൽ കെട്ടിയിട്ടായിരുന്നു മർദനം. തടയാൻ എത്തിയ വിജയന്റെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റു. സത്താർ ഉൾപ്പടെ ആറുപേർക്കെതിരെ പൂച്ചാക്കൽ പോലീസ് കേസെടുത്തു. പ്രതികളായ സത്താറിന്റെ മക്കൾ നാലുപേർ പ്രായപൂർത്തിയാകാത്തവരാണ്. പ്രതികൾ ഒളിവിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വായ്പാ തിരിച്ചടവ് മുടങ്ങിയതിന് യുവതിയെ വിവസ്ത്രയാക്കി മർദിച്ചു ; രണ്ട് സ്ത്രീകളടക്കം നാലുപേർ പിടിയിൽ

0
ബെം​ഗളൂരു: വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വിവസ്ത്രയാക്കി മർദിച്ചതായും ഇത്...

ഭരദ്വാജ് എന്റെ പേര് ദുരുപയോഗംചെയ്തു, നിയമനടപടിയുമായി മുന്നോട്ട് പോകും ; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ

0
ന്യൂഡൽഹി : വിദ്യാർത്ഥി സംഘടനയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയുടെ...

കൊല്ലം പരവൂരിൽ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; അന്വേഷണം തുടരുന്നു

0
ചാത്തന്നൂർ: കൊല്ലം പരവൂരിൽ കുറ്റിക്കാട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ...

കുടിവെള്ള വിതരണത്തെച്ചൊല്ലിയുള്ള തർക്കം : പഞ്ചായത്ത് പ്രസിഡന്റിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു

0
തിരുനെൽവേലി: തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പഞ്ചായത്ത്...