തിരുവനന്തപുരം: നിയമസഭയിൽ ഒരംഗം സംസാരിക്കുന്നതിനിടെ സ്പീക്കറുടെ ശ്രദ്ധകിട്ടാൻ കൈ ഉയർത്തിക്കാട്ടുന്നതിനുപകരം അംഗങ്ങൾക്ക് സഭാധ്യക്ഷനുമായി നേരിട്ട് ചാറ്റുചെയ്യാൻ മൊബൈൽ ആപ്പ്. സഭയിൽവരുന്ന ചോദ്യങ്ങൾ, മേശപ്പുറത്തുവെക്കുന്ന രേഖകൾ, റിപ്പോർട്ടുകൾ, ഹാജർ, കലണ്ടർ, വോട്ടെടുപ്പ്, പ്രമേയം തുടങ്ങിയവയെല്ലാം ഡിജിറ്റലിലേക്ക്. ഓരോ അംഗവും ഓരോസെഷനിലും എത്രസമയം പങ്കെടുത്തു, അപ്പോഴത്തെ ഹാജർ എന്നിവയും ഇ-സഭയിൽ വരും. ഇവയുൾപ്പെടെ അധുനിക മുഖവുമായാണ് കേരളനിയമസഭ പുതിയ അംഗങ്ങളെ സ്വീകരിക്കുക. എം.എൽ.എ.മാരെ ഹൈടെക്കാക്കി രാജ്യത്താദ്യമായി സമ്പൂർണ ഇ-നിയമസഭയാകാൻ അംഗങ്ങൾക്ക് പരിശീലനം നൽകും. സമ്പൂർണ ഇ-നിയമസഭയ്ക്കുവേണ്ടി യു.എൽ.സി.സി.യുടെ സഹായത്തോടെ ആറുവർഷംമുമ്പ് തുടങ്ങിയ നടപടി പൂർത്തിയായിരുന്നില്ല. പിന്നീട് ഇൻഫർമേഷൻ മിഷൻ കേരള ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ.പി. നൗഫലിനെ പ്രോജക്ട് ഡയറക്ടറാക്കി എണ്ണായിരത്തോളം ഫീച്ചർ ഉൾപ്പെടുത്തി ഇ-നിയമസഭ സോഫ്റ്റ്‌വേർ പരിഷ്‌കരിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]






























