നിലമ്പൂരിൽ വീടിന്റെ തൂണ്‍ ഇടിഞ്ഞുവീണ് ആറ് വയസുകാരന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : നിലമ്പൂര്‍ രാമംകുത്തില്‍ വീടിന്റെ തൂണ്‍ ഇടിഞ്ഞുവീണ് ആറ് വയസുകാരന്‍ മരിച്ചു. നിലമ്പൂര്‍ രാമംകുത്ത് പാറേങ്ങല്‍ മൊയ്തുവിന്റെ മകന്‍ സിഫ്രാന്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച സിഫ്രാന്റെ ജന്മദിനമായിരുന്നു. പിറന്നാള്‍ ആഘോഷത്തിന് പിന്നാലെ എത്തിയ ഈ ദുരന്തം നാടിനെയാകെ കണ്ണീരിലാഴ്ത്തി. സിഫ്രാന്റെ വീടിന് സമീപത്തുള്ള ബന്ധുവീട്ടില്‍ വെച്ചാണ് അപകടമുണ്ടായത്. വീടിന്റെ ടെറസില്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ടിരിക്കെയായിരുന്നു അപകടം.

തുണികള്‍ ഉണക്കാനായി നിര്‍മ്മിച്ച താല്‍ക്കാലിക അരഫില്ലറിലെ വെട്ടുകല്ലുകള്‍ സിഫ്രാന്റെ തലയിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. കുട്ടികളുടെ നിലവിളി കേട്ടെത്തിയ രക്ഷിതാക്കള്‍ ഉടന്‍തന്നെ സിഫ്രാനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഷൈഹയാണ് മാതാവ്. റാഷിന്‍, റഷ ഫാത്തിമ, സായാന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വായ്പാ തിരിച്ചടവ് മുടങ്ങിയതിന് യുവതിയെ വിവസ്ത്രയാക്കി മർദിച്ചു ; രണ്ട് സ്ത്രീകളടക്കം നാലുപേർ പിടിയിൽ

0
ബെം​ഗളൂരു: വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ യുവതിയെ വിവസ്ത്രയാക്കി മർദിച്ചതായും ഇത്...

ഭരദ്വാജ് എന്റെ പേര് ദുരുപയോഗംചെയ്തു, നിയമനടപടിയുമായി മുന്നോട്ട് പോകും ; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ

0
ന്യൂഡൽഹി : വിദ്യാർത്ഥി സംഘടനയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയുടെ...

കൊല്ലം പരവൂരിൽ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ; അന്വേഷണം തുടരുന്നു

0
ചാത്തന്നൂർ: കൊല്ലം പരവൂരിൽ കുറ്റിക്കാട്ടിലാണ് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ...

കുടിവെള്ള വിതരണത്തെച്ചൊല്ലിയുള്ള തർക്കം : പഞ്ചായത്ത് പ്രസിഡന്റിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു

0
തിരുനെൽവേലി: തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ പഞ്ചായത്ത്...