സമരത്തിൽ പങ്കെടുത്ത് മടങ്ങിയ 65കാരൻ കുഴഞ്ഞുവീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: തൊഴിലുറപ്പ് തൊഴിലാളികളുടെ സമരത്തിൽ പങ്കെടുത്ത് മടങ്ങിയ 65കാരൻ കുഴഞ്ഞുവീണ് മരിച്ചു. ചേർത്തല തെക്ക് മൂന്നാം വാർഡ് പരിത്യംപള്ളി നിവർത്തിൽ പിപി മണിക്കുട്ടനാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12.15നായിരുന്നു സംഭവം. കേന്ദ്രസർക്കാറിന്‍റെ നയങ്ങൾക്കെതിരെ എൻആർഇജി വർക്കേഴ്‌സ് യൂണിയൻ ആലപ്പുഴ പാസ്‌പോർട്ട് ഓഫിസിന് മുന്നിൽ നടത്തിയ സമരത്തിൽ മണിക്കുട്ടൻ പങ്കെടുത്തിരുന്നു. സമരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ തിരികെ ബസിൽ കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ മണിക്കുട്ടനെ താങ്ങിയെടുത്ത് ഓട്ടോയിൽ കയറ്റി ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പാസ്പോർട്ട് ഓഫീസിൽ നിന്ന് കോൺവന്റ് സ്‌ക്വയർ ജംഗ്ഷൻ വരെ ഒരു കിലോമീറ്റർ ദൂരം നടന്നാണ് ഇദ്ദേഹം ബസ് കയറാനെത്തിയത്. ഇന്നലെ ഇദ്ദേഹത്തിന് വീട്ടിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. അത് കാര്യമാക്കാതെയാണ് സമരത്തിൽ പങ്കെടുത്തതെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യ സുശീല. മക്കൾ: മഞ്ജു, മനീഷ്, മനു. മരുമക്കൾ: അനി, അശ്വതി. നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പോലീസ് അറിയിച്ചു. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നലെയും വൈദ്യുതി മുടങ്ങി ; പവർകട്ടിൽ വലഞ്ഞ് ജനം

0
തിരുവനന്തപുരം: രാത്രികാല വൈദ്യുതി നിയന്ത്രണം ഇന്നലെയും ജനത്തെ വലച്ചു. പ്രതിസന്ധിക്ക് പരിഹാരമായില്ലെങ്കിലും...

ടി. വീണ ദുബായിലേക്ക് ഹവാല പണമിടപാട് നടത്തി ; ദുബായിൽ ഷെൽ കമ്പനി തുടങ്ങാൻ...

0
തിരുവനന്തപുരം : മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ ദുബായിലേക്ക്...

സമാനതകളില്ലാത്ത സുരക്ഷയിൽ രാജ്യതലസ്ഥാനം ; ബ്രിക്സ് ഉച്ചകോടിക്കായി ലോക നേതാക്കൾ എത്തുന്നു

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കായി തയാറായ തലസ്ഥാന ന​ഗരമായ ഡൽഹി സമാനതകളില്ലാത്ത ജാ​ഗ്രതയിൽ....

നീലംപേരൂർ പൂരം പടയണി ഇന്ന് ; വല്യന്നവും അന്നങ്ങളും കോലങ്ങളും എഴുന്നള്ളുന്നള്ളത്ത് രാത്രിയിൽ

0
ചങ്ങനാശേരി : നീലംപേരൂർ പൂരം പടയണി ഇന്ന്. രാത്രി വല്യന്നവും അന്നങ്ങളും...