ന്യൂഡല്‍ഹി : 660 ട്രെയിനുകളുടെ സര്‍വീസിന് കൂടി അനുമതി നല്‍കി റെയില്‍വേ. ഇതില്‍ 108 എണ്ണം അവധിക്കാല സ്പെഷ്യല്‍ ട്രെയിനുകളാണ്. അന്തര്‍ സംസ്ഥാന തൊഴിലാളികളുടെ സൗകര്യം ഉള്‍പ്പടെ പരിഗണിച്ചാണ് റെയില്‍വേ തീരുമാനം.
കോവിഡിന് മുമ്പ് 1783 മെയില്‍, എക്സ്പ്രസ് ട്രെയിനുകളാണ് സര്‍വീസ് നടത്തിയിരുന്നത്. വെള്ളിയാഴ്ചത്തെ കണക്കനുസരിച്ച് ഇതില്‍ 983 ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. കോവിഡിന് മുമ്പുണ്ടായിരുന്ന ട്രെയിനുകളില്‍ 56 ശതമാനവും സര്‍വീസ് പുനഃരാരംഭിച്ചിട്ടുണ്ടെന്ന് റെയില്‍വേ അറിയിച്ചു.
ജൂണ്‍ ഒന്നിന് 800 മെയില്‍, എക്സ്പ്രസ് ട്രെയിനുകളാണ് രാജ്യത്ത് സര്‍വീസ് നടത്തിയിരുന്നത്. ഇതിനൊപ്പം 660 ട്രെയിനുകള്‍ക്ക് കൂടി സര്‍വീസ് നടത്താനുള്ള അനുമതിയാണ് നല്‍കുന്നതെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. ഇതില്‍ 552 മെയില്‍, എക്സ്പ്രസ് ട്രെയിനുകളും 108 അവധിക്കാല സ്പെഷ്യല്‍ തീവണ്ടികളും ഉള്‍പ്പെടും. വിവിധ സോണുകള്‍ക്ക് കോവിഡ് സാഹചര്യവും യാത്രക്കാരുടെ എണ്ണവും പരിഗണിച്ച് കൂടുതല്‍ ട്രെയിനുകളുടെ സര്‍വീസ് തുടങ്ങാമെന്നും റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്.