ഹിന്ദി പുസ്തകം കൊണ്ടുവരാത്തതിന് ആറാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂരമർദ്ദനം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: സ്‌കൂളിൽ ഹിന്ദി പുസ്തകം കൊണ്ടുവരാത്തതിന്‍റെ പേരിൽ ആറാം ക്ലാസ് വിദ്യാർഥിയെ മർദിച്ചതിന് അധ്യാപകനെതിരെ ഡൽഹി പോലീസ് കേസെടുത്തു. തലസ്ഥാനത്തെ ദയാൽപൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 11 കാരനായ അര്‍ബാസിനെയാണ് മര്‍ദിച്ചത്. വിദ്യാര്‍ഥി ക്ലാസില്‍ ഹിന്ദി പുസ്തകം കൊണ്ടുവരാതിരുന്നതാണ് അധ്യാപകനായ സാദുൽ ഹസനെ ചൊടിപ്പിച്ചത്. ഇതിനെ തുടര്‍ന്ന് ക്ലാസില്‍ നിന്നും പുറത്തുപോകാന്‍ ശ്രമിച്ച വിദ്യാര്‍ഥിയെ സാദുല്‍ തടയുകയും മര്‍ദിക്കുകയും കഴുത്ത് പിടിച്ചു ഞെരിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. മകൻ അർബാസിന് മൊഴി നൽകാനുള്ള സാഹചര്യമില്ലെന്നും അതിനാൽ മകനെ തല്ലിയ അധ്യാപകൻ സാദുൽ ഹസനെതിരെ പരാതി നൽകി നിയമനടപടി സ്വീകരിക്കണമെന്നും പിതാവ് മുഹമ്മദ് രാംജാനി ആവശ്യപ്പെട്ടു. ക്രൂരമായി മര്‍ദനമേറ്റ അര്‍ബാസിനെ ഗുരു തേജ് ബഹാദൂർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ നില വഷളായിക്കൊണ്ടിരിക്കുകയാണ്.ഇതിനെ തുടര്‍ന്ന് ആഗസ്ത് 6ന് മുഹമ്മദ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് പരാതി രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദൻ

0
തിരുവനന്തപുരം: ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം...

പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ ഡെലിവറി ജീവനക്കാരൻ പിടിയിൽ

0
ചണ്ഡിഗണ്ഡ്: ഹരിയാനയിലെ ഫരീദാബാദിൽ പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു പോരായ്മ സംഭവിച്ചതായി കെ.കെ. രാഗേഷ്

0
കണ്ണൂർ: തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു പോരായ്മ സംഭവിച്ചതായി...