ആറു വയസ്സുകാരിയെ മദ്യം കുടിപ്പിച്ച സംഭവം : കേസ്സെടുക്കാന്‍ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ആലുവയില്‍ ആറു വയസ്സുകാരിയെ മദ്യം കുടിപ്പിച്ചെന്ന പരാതിയില്‍ അടിയന്തിരമായി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. എടത്തല പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് മാതാപിതാക്കള്‍ ബാലാവകാശ കമ്മീഷനെ സമീപിച്ചത്.

പിതൃസഹോദരിയായ 21 കാരിയായ യുവതി കുട്ടിയെ മദ്യം കുടിപ്പിച്ചുവെന്നും അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ശാരീരികമായി പീഡിപ്പിച്ചുവെന്നുമാണ് പരാതി. പോക്‌സോ കേസുകളില്‍ ഉടന്‍ നടപടികള്‍ വേണം. കോടതി നിര്‍ദേശം ഉണ്ടെങ്കിലും എടത്തല പോലീസ് കേസെടുത്ത് മൂന്നു മാസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റു ചെയ്യാതെ അലംഭാവം കാട്ടുകയാണെന്നു മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.

ഇതിനിടെയാണ് മദ്യം കുടിപ്പിച്ചെന്ന പരാതിയില്‍ കമ്മീഷന്‍റെ ഇടപെടല്‍. കുട്ടിയെ മദ്യം കുടിപ്പിച്ചെന്ന പരാതി ബാലനീതി പ്രകാരം ഗുരുതരമായ കുറ്റമാണെന്നും കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്തിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാത്തത് ക്രിമിനല്‍ നടപടി നിയമത്തിലെ ലംഘനമാണെന്നും ചെയര്‍മാന്‍ മനോജ് കുമാര്‍ കമീഷന്‍ അംഗം കെ നസീര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...