സംഘടനാ ഫണ്ട് തട്ടിപ്പ് : യു.എന്‍.​എ ദേശീയ പ്രസിഡന്‍റ്​ ജാസ്മിന്‍ ഷാ അടക്കം നാലു പ്രതികള്‍ അറസ്​റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്​: യുനൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യു.എന്‍.​എ) സംഘടനാ ഫണ്ടില്‍ നിന്നും മൂന്നു കോടി തട്ടിയ ദേശീയ പ്രസിഡന്‍റ്​ ജാസ്മിന്‍ ഷാ അടക്കം നാലു പ്രതികള്‍ അറസ്​റ്റില്‍. ജാസ്​മിന്‍ ഷാക്കു പുറമെ സംസ്ഥാന പ്രസിഡന്‍റ്​ ഷോബി ജോസഫ്​, ജീവനക്കാരായ നിധിന്‍ മോഹന്‍, ജിത്തു എന്നിവരെയാണ്​ പോലീസ്​ അറസ്​റ്റു ചെയ്​തത്​. നാല് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ആഴ്​ച തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ്​ അറസ്​റ്റ്​.

നേരത്തെ, നാല് പ്രതികള്‍ക്കെതിരെയും വിദേശകാര്യ മന്ത്രാലയം ലുക്കൗട്ട്​ നോട്ടീസ്​ പുറത്തിറക്കി, രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലും​ സര്‍ക്കുലര്‍ പതിച്ചിരുന്നു.

യു.എന്‍.എ തട്ടിപ്പുമായി ബന്ധപ്പെട്ട്​ എട്ടുപേരെ പ്രതിചേര്‍ത്താണ്​ ക്രൈംബ്രാഞ്ച്​ അന്വേഷണംനടത്തിയത്​. ജാസ്മിന്‍ ഷായുടെ ഭാര്യ ഷബ്​നയും കേസില്‍ പ്രതിയാണ്​. ഷബ്നയുടെ അക്കൗണ്ടിലേക്ക് 55 ലക്ഷത്തോളം രൂപ കൈമാറിയതായി കണ്ടെത്തിയതിനാലാണിത്​. വ്യാജരേഖ തയാറാക്കിയ മൂന്ന് സംസ്ഥാനനേതാക്കളും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടു. ജാസ്മിന്‍ ഷാ ഉള്‍പ്പെടെ നാല്​ പ്രതികളും ജൂലൈ 19ന് നെടുമ്ബാശ്ശേരിയില്‍നിന്ന് ഖത്തറിലേക്ക് പോയതായും സൂചന ലഭിച്ചിരുന്നു.

സംഘടനയുടെ ഫണ്ടില്‍ നിന്നും മൂന്ന്​ കോടി രൂപയുടെ വെട്ടിപ്പ് നടത്തി എന്ന പരാതിയിലാണ് ജാസ്മിന്‍ ഷാ ഉള്‍പ്പെടെ ഏഴ് പേരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ മുന്‍ ഭാരവാഹികളില്‍ ഒരാളാണ് കേസിലെ പരാതിക്കാരന്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...