രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്ന ഏഴ് ഭക്ഷണങ്ങള്‍…

For full experience, Download our mobile application:
Get it on Google Play

പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് ഏറെ പ്രധാനമാണ്. അതുകൊണ്ടു തന്നെ പ്രമേഹ രോഗികള്‍ക്ക് എന്തു കഴിക്കാനും പേടിയാണ്. പ്രമേഹ രോഗികള്‍ അന്നജം കുറഞ്ഞ, ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങളാണ് തെരഞ്ഞെടുക്കേണ്ടത്. പ്രമേഹരോഗികൾ കാർബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുക്കുമ്പോഴും ഏറെ ശ്രദ്ധിക്കണം. പ്രമേഹ രോഗികള്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
ഒന്ന്…
വൈറ്റ് ബ്രഡാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഉയര്‍ന്ന ‘ഗ്ലൈസെമിക്’ സൂചികയുള്ള ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം. അതിനാല്‍ പ്രമേഹ രോഗികള്‍ വൈറ്റ് ബ്രഡ് ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.

രണ്ട്…
റെഡ് മീറ്റാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. റെഡ് മീറ്റ്, സംസ്കരിച്ച ഭക്ഷണം തുടങ്ങിയവയൊക്കെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാം. അതിനാല്‍ ഇവയൊക്കെ ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
—–
മൂന്ന്…
പഞ്ചസാര അടങ്ങിയ ഫ്രൂട്ട് ജ്യൂസുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാം. അതിനാല്‍ ഇവയും പ്രമേഹ രോഗികള്‍ ഒഴിവാക്കുന്നതാകും നല്ലത്.
—–
നാല്…
ചിപ്സ് പോലെയുള്ള പാക്കറ്റില്‍‌ ലഭിക്കുന്ന ഭക്ഷണങ്ങളും പ്രമേഹ രോഗികള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

അഞ്ച്…
നൂഡില്‍സ് കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. ഇവയും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാം.
—-
ആറ്…
പഞ്ചസാര ധാരാളം അടങ്ങിയ കേക്ക്, കാന്‍റി, ചോക്ലേറ്റുകള്‍ തുടങ്ങിയ ബേക്കറി സാധനങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് പ്രമേഹ രോഗികള്‍ക്ക് നല്ലത്.
—–
ഏഴ്…
ഉപ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കൂട്ടുക മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും ബാധിക്കാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...

റാന്നി ജലോത്സവം ഓഗസ്റ്റ് 23 മുതല്‍ ആരംഭിക്കും : അവലോകന യോഗം ചേര്‍ന്നു

0
റാന്നി : താലൂക്കിലെ വിവിധ ജലമേളകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് പമ്പ...

ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ പ്രധാനധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസവകുപ്പ്

0
മുംബൈ: മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ മദ്യപിച്ച് ലക്കുകെട്ട് ക്ലാസ്മുറിയിൽ കിടന്നുറങ്ങിയ...