മലപ്പുറം: പാനൂർ ബോബ് സ്ഫോടനത്തിൽ പൊലീസ് ചുമത്തിയത് നിസ്സാര വകുപ്പുകളാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സി.പി.എം ബോംബ് നിർമിക്കുന്നത്. കേസ് യു.എ.പി.എ നിയമത്തിനകത്ത് വരുന്നതാണെന്നും അന്വേഷണം എൻ.ഐ.എയ്ക്കു വിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടി ഗ്രാമങ്ങളിൽ ബോംബ് നിർമിക്കുന്നത് സി.പി.എമ്മിന്റെ സ്ഥിരം ശൈലിയാണ്. തെരഞ്ഞെടുപ്പിൽ കലാപം ഉണ്ടാക്കാൻ ആഗ്രഹിച്ച് ചെയ്തത് ആവാനാണ് സാധ്യത. ബോംബ് രാഷ്ട്രീയത്തിന് മുഖ്യമന്ത്രി പിന്തുണ നൽകുകയാണെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പിൽ സി.പി.എം-ബി.ജെ.പി അന്തർധാരയുണ്ടെന്നും കോൺഗ്രസ് നേതാവ് ആരോപണം തുടർന്നു. കേരളത്തിൽ ബി.ജെ.പിക്ക് അക്കൗണ്ട് തുറപ്പിക്കാനുള്ള ശ്രമത്തിലാണ് സി.പി.എം. തൃശൂരിൽ ആ അന്തർധാരയാണു കാണുന്നത്. രാഹുൽ ഗാന്ധിക്കെതിരെ നടത്തുന്ന വിമർശനം മോദിയെ സന്തോഷിപ്പിക്കാനാണെന്നും ചെന്നിത്തല പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























