യുപിയിൽ 5 വയസുകാരിയെ 7 വയസുകാരൻ പീഡിപ്പിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

ലക്നൗ : യുപിയിൽ അയൽവാസിയായ അഞ്ചു വയസുകാരിയെ ഏഴ് വയസുകാരൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ കാൺപൂരിൽ ദേഹത് ജില്ലയിലാണ് സംഭവം. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പോലീസ് കേസെടുത്തതോടെയാണ് സംഭവം പുറത്തറിയുന്നത്. ജില്ലയിലെ അക്ബർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിൽ ഞായറാഴ്ച രാത്രി വൈകിയാണ് സംഭവം. കളിച്ചുകൊണ്ടിരുന്ന മകളെ ഏഴ് വയസുകാരൻ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് അഞ്ചു വയസുകാരിയുടെ അമ്മ പരാതിയിൽ പറയുന്നു. കുട്ടികളെ ജില്ലാ ആശുപത്രിയില്‍ പരിശോധനക്ക് വിധേയരാക്കി. ബലാത്സംഗം നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അക്ബര്‍പുര്‍ പോലീസ് കേസെടുത്തത്. ഐപിസി 376, പോക്സോ ആക്ട് എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസ് ജാഗ്രതയോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് അക്ബർപൂർ കോട്വാലി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സതീഷ് സിംഗ് പറഞ്ഞു. നിയമോപദേശം ലഭിച്ച ശേഷമേ കേസിൽ തുടർനടപടി സ്വീകരിക്കൂ. ചൊവ്വാഴ്ചയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും സതീഷ് സിംഗ് വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അഖിലേഷ് യാദവിന്റെ മകൾക്കെതിരെയുള്ള സൈബർ ആക്രമണത്തിൽ കടുത്ത നടപടിയുമായി യോഗി ആദിത്യനാഥ്

0
ലഖ്‌നൗ : സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവിന്റെ മകൾക്കെതിരെ സോഷ്യൽ...

ജ്യോതിഷ പഠനത്തിന് സർക്കാർ തലത്തിൽ സംവിധാനം വേണമെന്ന ആവശ്യം അക്കാദമിക സമിതിക്ക് വിട്ട് കാലിക്കറ്റ്...

0
കോഴിക്കോട് : ജ്യോതിഷവും ജ്യോതിശാസ്ത്രവും കൂട്ടിയിണക്കി സർക്കാർ തലത്തിൽ ജ്യോതിഷ പഠനത്തിന്...

ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തിലെ ജാതീയധിക്ഷേപത്തിൽ പരാതിക്കാരി ജയശ്രീക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് കീഴിൽ ജോലി

0
തിരുവനന്തപുരം: തിരുവനന്തപുരം ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തിലെ ജാതീയധിക്ഷേപത്തിൽ പരാതിക്കാരി ജയശ്രീക്ക് തിരുവനന്തപുരം...

ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി

0
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി. പ്രഭാമണ്ഡലം അടക്കം ഇളക്കി...