കൊട്ടാരക്കരയിൽ പൂവന്‍ കോഴിയുടെ ആക്രമണത്തിൽ 74കാരിക്ക് ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കടയിൽ പോയി മടങ്ങിയ വയോധികയെ പൂവൻ കോഴി തലങ്ങും വിലങ്ങും ആക്രമിച്ചു. കൊട്ടാരക്കര പൂയപ്പള്ളിയിൽ ആണ് സംഭവം നടന്നത്. പൂയപ്പള്ളി മരുതമൺപള്ളി സുജിത്ത് ഭവനിൽ 74കാരിയായ ജോയിസിനാണ് പൂവൻ കോഴിയുടെ ആക്രമണത്തിൽ മുഖത്ത് സാരമായി പരിക്കേറ്റത്. വയോധികയുടെ മുഖത്ത് 12 തുന്നലുകളുണ്ട്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു കോഴിയുടെ ആക്രമണം. സമീപത്തെ കടയിൽ പോയി വീട്ടിലേക്കു മടങ്ങുമ്പോഴാണ് കോഴി ജോയിസിന് മേൽ ചാടിക്കയറിയത്. തലയിൽ കയറിയ ശേഷം തലയിലും മൂക്കിന്റെ വശത്തും ഇടതു പുരികത്തിനു സമീപവും കൊത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

ജോയ്സിന്റെ നിലവിളി കേട്ട് സമീപവാസി ഓടി എത്തിയപ്പോഴേക്കും ജോയിസ് ചോരയിൽ കുളിച്ചു കഴിഞ്ഞു. അപ്പോഴും തലയിൽ കയറിയ പൂവൻകോഴി കൊത്തിക്കൊണ്ടിരുന്നു. കോഴിയെ ഓടിച്ച ശേഷം ഉടൻ തന്നെ ജോയ്സിനെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടുകാർ പൂയപ്പള്ളി പോലീസിൽ പരാതി നൽകിയെങ്കിലും കോഴിയെ കോടതി കേറ്റാൻ മനസില്ലാതെ ജോയിസ് കോഴിയോട് ക്ഷമിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...

പെരുമ്പാമ്പ് ഭീതിയില്‍ റാന്നി : ദിവസവും അഞ്ചോളം പാമ്പുകളെ പിടികൂടുന്നതായി പാമ്പുപിടുത്ത വിദഗ്ധന്‍ മാത്തുക്കുട്ടി

0
​റാന്നി : റാന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പുകളുടെ സാന്നിധ്യം ഭീതിജനകമാം വിധം...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ...