എ.ടി.എമ്മിൽ പണം നിക്ഷേപിക്കാൻ സഹായിച്ചയാൾ 74,000 രൂപ തട്ടിയെടുത്തു

For full experience, Download our mobile application:
Get it on Google Play

മറയൂർ : എ.ടി.എമ്മിൽ പണം നിക്ഷേപിക്കാൻ സഹായിച്ചയാൾ എ.ടി.എം. കാർഡ് മാറ്റിനൽകിയശേഷം 74,000 രൂപ തട്ടിയെടുത്തു. മറയൂർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചിന് മുൻവശത്തുള്ള എ.ടി.എമ്മിൽ വ്യാഴാഴ്ച രാവിലെ 10.30-നാണ് തട്ടിപ്പുനടന്നത്. കാന്തല്ലൂർ പെരടിപള്ളം സ്വദേശി ദുരൈരാജാണ് തട്ടിപ്പിനിരയായത്. നാട്ടിലെ ബന്ധുക്കൾക്ക് പണം അയക്കാൻ മറയൂർ എസ്.ബി.ഐ. ബ്രാഞ്ചിലെത്തിയ ദുരൈരാജിനോട് തിരക്കായതിനാൽ ബാങ്കിനോട് ചേർന്നുള്ള എ.ടി.എം. ഡിപ്പോസിറ്റ് മെഷീനിൽ നിക്ഷേപിക്കാൻ ബാങ്ക് അധികൃതർ പറഞ്ഞു. എ.ടി.എം. കൗണ്ടറിലെത്തിയ ദുരൈരാജിന് പണം മെഷീനിൽ നിക്ഷേപിക്കാൻ അറിയാഞ്ഞതിനാൽ സമീപത്തുണ്ടായിരുന്ന ഒരാളിനോട് സഹായം അഭ്യർഥിച്ചു.ഇയാൾ ദുരൈരാജിന്റെ എ.ടി.എം. കാർഡ് വാങ്ങി പിൻനമ്പർ ചോദിച്ചറിഞ്ഞ് രണ്ടുതവണയായി പണം നിക്ഷേപിച്ചു.

ബാലൻസ് നോക്കാൻ നിർദേശിച്ചപ്പോൾ ബാലൻസ്‌തുക നോക്കി പറഞ്ഞുകൊടുക്കുകയുംചെയ്തു. പിന്നീട് ദുരൈരാജ് അറിയാതെ ഇയാൾ കൈവശമുണ്ടായിരുന്ന എ.ടി.എം. കാർഡ് ദുരൈരാജിന് നൽകി പകരം ദുരൈരാജിന്റെ കാർഡുമായി കടന്നു. ഇത് അറിയാതെ ദുരൈരാജ് വീട്ടിലേക്ക് തിരിച്ചുപോവുകയുംചെയ്തു. വെള്ളിയാഴ്ച രാവിലെ വീണ്ടും ദുരൈരാജ് ബാങ്കിലെത്തിയപ്പോഴാണ് കാർഡ് മാറിയത് ശ്രദ്ധിച്ചത്. അക്കൗണ്ട് പരിശോധിച്ചപ്പോൾ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി 74,000 രൂപ പിൻവലിച്ചതായി കണ്ടെത്തുകയായിരിന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഹമ്മദ് ഷിയാസ് എംഎല്‍എ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ ; അഭിനന്ദിച്ച് ഹിന്ദു ഐക്യവേദി നേതാക്കള്‍

0
കൊച്ചി: കൊച്ചിയില്‍ ബാലഗോകുലം സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയില്‍ പങ്കെടുത്ത...

ട്രംപിന്റെ തീരുവ നയങ്ങൾ ; വിമർശനവുമായി ബെൽജിയം പ്രധാനമന്ത്രി

0
വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അസ്ഥിരമായ വ്യാപാര നയങ്ങളെയും...

പിക്കാക്സ് മലയിലേക്ക് ഉടന്‍ ആക്രമണം നടത്താന്‍ ഉത്തരവിട്ടേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

0
വാഷിങ്ടണ്‍: ഇറാന്റെ ആണവ സമ്പുഷ്ടീകരണകേന്ദ്രം സ്ഥിതി ചെയ്യുന്നുവെന്ന് കരുതപ്പെടുന്ന പിക്കാക്സ് മലയിലേക്ക്...

കയ്പമംഗലം അപകടം ; തങ്ങള്‍ക്ക് വീഴ്ചയുണ്ടായിട്ടില്ലെന്ന് ദേശീയപാത അതോറിറ്റി

0
തൃശൂര്‍: കയ്പമംഗലം പനമ്പിക്കുന്നില്‍ നിര്‍മാണത്തിലുള്ള ദേശീയപാത 66ല്‍ വാഹനാപകടത്തില്‍ എട്ട് പേര്‍...