തദ്ദേശ സ്ഥാപനങ്ങളില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് മുക്കാല്‍ ലക്ഷം വരെ മുടക്കാന്‍ അനുമതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് മുക്കാല്‍ ലക്ഷം വരെ മുടക്കാന്‍ അനുമതി നല്‍കി സര്‍ക്കാര്‍. നിലവിലുള്ള തുകയെക്കാള്‍ മൂന്നിരട്ടിയാണ് ഇപ്പോള്‍ കൂട്ടിയിരിക്കുന്നത്. 2015 ലെ നിയമപ്രകാരം, മന്ത്രിമാര്‍ പങ്കെടുക്കുന്ന ഉദ്ഘാടന പരിപാടികള്‍ക്ക് 25,000 രൂപയും അല്ലാതെ ഉള്ളവയ്ക്ക് പതിനായിരം രൂപയും ചെലവഴിക്കാനായിരുന്നു തീരുമാനം. എന്നാല്‍, ഇത് പൂര്‍ണ്ണമായും തിരുത്തിക്കൊണ്ടാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങള്‍, വാടക കെട്ടിടങ്ങള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവിടങ്ങളില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ക്ക് 75,000 രൂപ വരെ ചെലവഴിക്കാം. മറ്റ് ഇടങ്ങളില്‍ മന്ത്രിമാര്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ക്ക് പരമാവധി 50,000 രൂപയും ചെലവിടാം. അതേസമയം, രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ തദ്ദേശസ്ഥാപനങ്ങളില്‍ ധാരാളം പരിപാടികളാണ് തയ്യാറായിക്കൊണ്ടിരിക്കുന്നത്. ചിലവ് തുക കൂട്ടിയത് ഈ പരിപാടികളെ മുന്നില്‍ കണ്ടുകൊണ്ടാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുട്ടികളുമായി വിനോദയാത്രക്ക് വന്ന ബസ് മോട്ടോർവാഹനവകുപ്പ് പിടിച്ചെടുത്തു

0
തിരുവനന്തപുരം : കാതക്കുന്ന ശബ്‌ദവും വെളിച്ചവുമായി കുട്ടികളുമായി വിനോദയാത്രക്ക് വന്ന ബസ്...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് തെരുവിലിറങ്ങിയ വിദ്യാർഥികളുടെ ഐതിഹാസിക വിജയമെന്ന് പ്രതിപക്ഷ...

0
തിരുവനന്തപുരം: നീറ്റ് അട്ടിമറിക്കെതിരായ രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

സംസ്ഥാന പാതയുടെ വികസനത്തിന് ഏറ്റെടുത്ത ഭൂമി ഗ്രാമപഞ്ചായത്തിന് കൈമാറണം : പ്രമേയം പാസാക്കി പഴവങ്ങാടി...

0
റാന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വികസനത്തിനായി ചെല്ലക്കാട് ജംഗ്ഷനിൽ...

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി ; മെഡിക്കൽ റിപ്പോർട്ട് റിപ്പോർട്ട്

0
തൊടുപുഴ: ഇടുക്കിയിൽ പോലീസ് വാഹനത്തിൽ നിന്നും മദ്യക്കുപ്പി കണ്ടെടുത്ത സംഭവത്തിൽ...