Thursday, July 4, 2024 3:44 pm

ആറു വിമാനങ്ങളിലായി ജില്ലക്കാരായ 77 പ്രവാസികള്‍കൂടി എത്തി ; 44 പേര്‍ കോവിഡ് കെയര്‍ സെന്ററില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ തിങ്കളാഴ്ച ആറു വിമാനങ്ങളിലായി പത്തനംതിട്ട ജില്ലക്കാരായ 77 പ്രവാസികള്‍കൂടി എത്തി. ഇവരില്‍ 44 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളിലും 33 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കി. ദുബായ് – കൊച്ചി വിമാനത്തില്‍ മൂന്നു സ്ത്രീകളും രണ്ടു പുരുഷന്‍മാരും ഉള്‍പ്പെടെ അഞ്ചു പത്തനംതിട്ട ജില്ലക്കാരാണ് എത്തിയത്. മൂന്നു പേര്‍ കോവിഡ് കെയര്‍ സെന്ററിലും രണ്ടു പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ പ്രവേശിച്ചു.

അബുദാബി – കൊച്ചി വിമാനത്തില്‍ ഒരു സ്ത്രീയും രണ്ടു പുരുഷന്‍മാരും ഉള്‍പ്പെടെ ജില്ലക്കാരായ മൂന്നു പേരാണ് എത്തിയത്. ഇവരില്‍ ഒരാള്‍ കോവിഡ് കെയര്‍ സെന്ററിലും രണ്ടു പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ദുബായ് – തിരുവനന്തപുരം വിമാനത്തില്‍ 13 സ്ത്രീകളും 12 പുരുഷന്‍മാരും അഞ്ചു കുട്ടികളും ഉള്‍പ്പെടെ ജില്ലക്കാരായ 30 പേരാണു എത്തിയത്. ഇതില്‍ 14 പേരെ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി. ഏഴു ഗര്‍ഭിണികള്‍ അടക്കം 16 പേര്‍ ടാക്സിയില്‍ വീടുകളില്‍ എത്തി നിരീക്ഷണത്തില്‍ കഴിയുകയാണ്. ബഹ്റിന്‍ – കൊച്ചി വിമാനത്തില്‍ ആറു സ്ത്രീകളും മൂന്നു പുരുഷന്‍മാരും ഉള്‍പ്പെടെ ഒന്‍പതു ജില്ലക്കാരാണ് എത്തിയത്. ഇതില്‍ നാലുപേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും ഒരു ഗര്‍ഭിണി ഉള്‍പ്പെടെ അഞ്ചു പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു. കുവൈറ്റ് – തിരുവനന്തപുരം വിമാനത്തില്‍ 14 സ്ത്രീകളും ഏഴു പുരുഷന്‍മാരും ആറു കുട്ടികളും അടക്കം ജില്ലക്കാരായ 27 പ്രവാസികളാണ് എത്തിയത്. ഇവരില്‍ 19 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി. രണ്ടു ഗര്‍ഭിണികള്‍ ഉള്‍പ്പെടെ എട്ടുപേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. സലാല-കണ്ണൂര്‍ വിമാനത്തില്‍ പത്തനംതിട്ട ജില്ലക്കാരായ മൂന്നു പുരുഷന്‍മാരെത്തി. ഇവര്‍ മൂന്നുപേരും കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇതെല്ലാം ശ്രദ്ധിക്കണേ… ആധാറിന്‍റെ കാര്യത്തില്‍ സംശയങ്ങള്‍ ഇപ്പോഴും ബാക്കിയാണോ ; ഇക്കാര്യങ്ങൾ അറിഞ്ഞുവയ്ക്കാം

0
തിരുവനന്തപുരം: ആധാര്‍ സംബന്ധമായ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ച് ഐടി മിഷൻ. കുട്ടികളുടെ...

ഇന്നത്തെ ഭാ​ഗ്യവാൻ ആര്? ; കാരുണ്യ പ്ലസ് KN – 529 ലോട്ടറി ഫലം...

0
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN –...

ഗ്രാമപഞ്ചായത്ത് സ്റ്റോപ് മെമ്മോ നൽകി; കടപ്രയിലെ ബിറ്റുമിൻ പ്ലാൻറ് പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വെ​ച്ചു

0
കു​മ്പ​നാ​ട് : ക​ട​പ്ര ത​ട്ട​ക്കാ​ട് പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന ബി​റ്റു​മി​ൻ ടാ​ർ മി​ക്സി​ങ് പ്ലാ​ൻ​റ്...

അട്ടത്തോട് സ്കൂളിൽ ഇനി യൂണിഫോം അലക്കി തേച്ച് മടക്കി നൽകും

0
റാന്നി : ശബരിമല വനമേഖലയിലെ അട്ടത്തോട് സർക്കാർ ട്രൈബൽ സ്കൂളിൽ ഇനിമുതൽ...