ഗുജറാത്തിൽ നിർമാണം നടക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകർന്നുവീണ് എട്ടു പേർ മരിച്ചു

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ് : ഗുജറാത്തിൽ നിർമാണം നടക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് തകർന്നുവീണ് എട്ടു പേർ മരിച്ചു. അഹമ്മദാബാദിലാണ് അപകടം. തകർന്നുവീണ ലിഫ്റ്റിനുള്ളിലുണ്ടായിരുന്ന 8 തൊഴിലാളികളാണു മരിച്ചത്. പരുക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗുജറാത്ത് യൂണിവേഴ്സിറ്റി ക്യാംപസിനടുത്തുള്ള കെട്ടിടത്തിലാണ് അപകടമുണ്ടായത്. ഏഴാം നിലയിൽനിന്നു താഴത്തേക്കു ലിഫ്റ്റ് വീഴുകയായിരുന്നെന്നാണു പ്രാഥമിക നിഗമനമെന്നു ഡിസിപി (സോൺ 1) ലാവിന സിൻഹ പറഞ്ഞു.സ്വകാര്യ കെട്ടിടമാണു തകർന്നതെന്നും രാവിലെ ഏഴരയോടെയുണ്ടായ സംഭവം ബിൽ‍ഡർ മറച്ചുവയ്ക്കുകയായിരുന്നെന്നും അഹമ്മദാബാദ് മേയർ കെ.ജെ.പർമാർ പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാണാതായ കോളജ് വിദ്യാർഥിനിയുടെ മൃതദേഹം കാമുകന്റെ വീട്ടിൽ ; കണ്ടെത്തിയത് ശുചിമുറിയിൽ

0
വാരാണസി: ഉത്തർപ്രദേശിലെ വാരാണസിയിൽ കഴിഞ്ഞ കാണാതായ കോളജ് വിദ്യാർഥിനിയെ കാമുകന്റെ വാടക...

എൻഡോസ്‌കോപ്പി ഉപയോഗിച്ച് ചോദ്യപ്പേപ്പർ ചോർത്തി ; പ്രഫസറും അഞ്ച് വിദ്യാർഥികളും അറസ്റ്റിൽ

0
റായ്‌പുർ : മുദ്രവച്ച കവർ പൊട്ടിക്കാതെ ഉള്ളിലെ ചോദ്യപ്പേപ്പർ ചോർത്താൻ കാർഷിക...

മരുന്ന് കഴിക്കാൻ നിർബന്ധിച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ് ; 15 വയസ്സുകാരി മകളെയും കുത്തിക്കൊന്നു

0
ലക്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഖോദ ലോക്പ്രിയ വിഹാറിലെ ഫ്ലാറ്റിൽ ഭാര്യയെയും കൗമാരക്കാരിയായ...

അടൂരിലെ പിഴ വിവാദം: പ്രളയത്തിന്റെ പേരിൽ നിയമവിരുദ്ധ വാഹനങ്ങൾക്ക് അനുമതി നൽകാനാവില്ല ; സുപ്രധാന...

0
കൊച്ചി: പ്രളയത്തിന്‍റെ പേരില്‍ നിയമവിരുദ്ധ വാഹനങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന സുപ്രധാന ഉത്തരവുമായി...