തിരുവനന്തപുരം : ജല അതോറിറ്റിയിലെ എട്ട് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്യാന്‍ നടപടി. ജലജീവന്‍ മിഷന്‍ പദ്ധതി ലക്ഷ്യം കൈവരിച്ചില്ലെന്ന് ആരോപിച്ചാണ് ഈ നടപടി. 21.42 ലക്ഷം ശുദ്ധജല കണക‍്ഷന്‍ 2020-’21 സാമ്പത്തിക വര്‍ഷം നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ ഇത് കൈവരിക്കാന്‍ സാധിച്ചില്ല.
ശുദ്ധജല കണക‍്ഷന്‍ എല്ലാ ഗ്രാമീണ ഭവനങ്ങളിലും എന്ന ലക്ഷ്യത്തോടെയാണ് ജലജീവന്‍ മിഷന്‍ ആരംഭിച്ചത്. കൊല്ലം, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍പ്പെട്ടവരായ എട്ട് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍മാരെയാണ് സസ്പെന്‍ഡ് ചെയ്യാന്‍ പോകുന്നത്. എന്‍ജിനീയര്‍മാരുടെ സംഘടനകള്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതോറിറ്റി എന്‍ജിനീയര്‍മാരെ ബലിയാടാക്കുകയാണെന്നാണ് സംഘടനകള്‍ ആരോപിക്കുന്നത്. എട്ട് പേരില്‍ മൂന്ന് പേര്‍ പാലക്കാട് ഉള്ളവരാണ്.