കിണറ്റില്‍ വീണ രണ്ട് വയസുകാരനെ അതിസാഹസികമായി രക്ഷപ്പെടുത്തി സഹോദരിയായ എട്ട് വയസുകാരി

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര: കിണറ്റില്‍ വീണ രണ്ട് വയസുകാരനെ എട്ട് വയസുകാരി സഹോദരി രക്ഷപ്പെടുത്തിയത് സാഹസികമായി. മാങ്കാംകുഴി കല്ലിത്തുണ്ടം പറങ്കാംകൂട്ടത്തില്‍ വാടകയ്ക്ക് താമസിക്കുന്ന സനലിന്റെയും ഷാജിലയുടെയും മകന്‍ ഇവാനിനെ മൂത്ത സഹോദരി ദിയ ആണ് രക്ഷിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചിനാണ് സംഭവം. ദിയയും അനുജത്തി ദുനിയയും വീടിന്റെ മുറ്റത്ത് നിന്ന് കളിക്കുകയായിരുന്നു. ഇതിനിടെ എല്ലാവരുടേയും കണ്ണ് വെട്ടിച്ച് കിണറിന്റെ ഭാഗത്തേക്ക് പോയ ഇവാന്‍ ഇരുമ്പുമറയുള്ള കിണറിന്റെ പൈപ്പില്‍ ചവിട്ടി മുകളിലേക്ക് കയറി. തുടര്‍ന്ന് തുരുമ്പിച്ച ഇരുമ്പുമറയുടെ നടുഭാഗം തകര്‍ന്ന് 20 അടിയോളം താഴ്ചയിലേക്ക് വീഴുകയുമായിരുന്നു.

നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ ദിയ പൈപ്പിലൂടെ ഊര്‍ന്നിറങ്ങി ഇവാനെ ഉയര്‍ത്തി പൈപ്പില്‍ തന്നെ തൂങ്ങി കിടക്കുകയായിരുന്നു.വിവരം അറിഞ്ഞ് ഓടിയെത്തിയ പ്രദേശവാസികള്‍ കയര്‍ ഉപയോഗിച്ച് കിണറ്റിലിറങ്ങി ആദ്യം ഇവാനിനെ മുകളിലെത്തിച്ചു. കിണറ്റിലേക്കിട്ട കയറില്‍ തൂങ്ങിപ്പിടിച്ചു ദിയയും കയറി. തലയില്‍ ചെറിയ മുറിവേറ്റ ഇവാനെ ആദ്യം ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. വെട്ടിയാര്‍ ഇരട്ടപ്പള്ളിക്കൂടം സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ദിയ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...