കൊല്ലത്ത് യുവാവിന്റെ ചെവി പോലീസ് ലാത്തി കൊണ്ട് അടിച്ചു തകര്‍ത്തെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

നെടുമ്പന: കൊല്ലത്ത് ഉത്സത്തിനെത്തിയ യുവാവിന്റെ ചെവി പോലീസ് ലാത്തികൊണ്ട് അടിച്ചുതകര്‍ത്തെന്ന് പരാതി. നെടുമ്പന സ്വദേശി അതുലിനാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ അതുല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. കണ്ണനെല്ലൂര്‍ പോലീസിനെതിരെയാണ് ആരോപണം. നെടുമ്പന മരുതൂര്‍ ശ്രീഭദ്രകാളി ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ പോലീസ് ലാത്തി വീശി. ഇതിനിടയില്‍ സംഘര്‍ഷത്തില്‍ ഇല്ലാതിരുന്ന യുവാവിനേയും ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് ആരോപണം.

അതുലിന്റെ ചെവിക്ക് ലാത്തിയടിയേറ്റു. ചെവിയില്‍ നിന്നും ചോര വന്നതോടെ യുവാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍പ്പെട്ടവരെ പിരിച്ചുവിടുകയാണ് ചെയ്തതെന്നും മറ്റാരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമാണ് കണ്ണനെല്ലൂര്‍ പോലീസിന്റെ വിശദീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...