കൈകഴുകാന്‍ പുറത്തിറങ്ങി ; എട്ട് വയസ്സുകാരന്‍ എര്‍ത്ത് കമ്പിയോട് ചേര്‍ന്ന് ഷോക്കേറ്റ് മരിച്ചനിലയില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : മറ്റത്തൂര്‍ കുന്നില്‍ മൂന്നാം ക്ലാസുകാരന്‍ ഷോക്കേറ്റ് മരിച്ചു. ആകര്‍ഷിനെ വീടിന്റെ എര്‍ത്ത് കമ്പിയോട് ചേര്‍ന്ന് ഷോക്കേറ്റ് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയാണ് എട്ട് വയസ്സുകാരനായ ആകര്‍ഷിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. അച്ഛന്‍ കൊണ്ടുവന്ന പലഹാരം കഴിക്കാന്‍ കൈകഴുകാന്‍ പുറത്തിറങ്ങിയതായിരുന്നു ആകര്‍ഷ്. കൈകഴുകാന്‍ പോയ കുട്ടി തിരിച്ച്‌ വരുന്നത് കാണാതെ വീട്ടുകാര്‍ തിരഞ്ഞ് ചെന്നപ്പോഴാണ് എര്‍ത്ത് കമ്പിയോട് ചേര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് എര്‍ത്ത് കമ്പിയിലൂടെ വൈദ്യുതി പ്രവഹിക്കുന്നതായി കണ്ടത്തിയത്. പഴയവീടായതിനാല്‍ തന്നെ മണ്‍ചുമരില്‍ ആണിയടിച്ച നിലയിലായിരുന്നു എര്‍ത്ത് കമ്പി സ്ഥാപിച്ചിട്ടുള്ളത്. നിഷ പ്രകാശ് ദമ്പതികളുടെ ഏകമകനാണ് ആകര്‍ഷ്. സംഭവത്തില്‍ കൊടകര ഇലക്‌ട്രിക്കല്‍ സെക്ഷന്‍ എന്‍ജിനിറുടെ നേതൃത്വത്തില്‍ പ്രാഥമിക പരിശോധന നടത്തി. കൂടുതല്‍ അന്വേഷണം നടത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ടി. വീണ ദുബായിലേക്ക് ഹവാല പണമിടപാട് നടത്തി ; ദുബായിൽ ഷെൽ കമ്പനി തുടങ്ങാൻ...

0
തിരുവനന്തപുരം : മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ ദുബായിലേക്ക്...

സമാനതകളില്ലാത്ത സുരക്ഷയിൽ രാജ്യതലസ്ഥാനം ; ബ്രിക്സ് ഉച്ചകോടിക്കായി ലോക നേതാക്കൾ എത്തുന്നു

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കായി തയാറായ തലസ്ഥാന ന​ഗരമായ ഡൽഹി സമാനതകളില്ലാത്ത ജാ​ഗ്രതയിൽ....

നീലംപേരൂർ പൂരം പടയണി ഇന്ന് ; വല്യന്നവും അന്നങ്ങളും കോലങ്ങളും എഴുന്നള്ളുന്നള്ളത്ത് രാത്രിയിൽ

0
ചങ്ങനാശേരി : നീലംപേരൂർ പൂരം പടയണി ഇന്ന്. രാത്രി വല്യന്നവും അന്നങ്ങളും...

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

0
എറണാകുളം: സംസ്ഥാനത്ത് ഇന്ന് മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. നാലുജില്ലകളില്‍ യെല്ലോ...