മൊബൈൽ ഫോൺ ഉപയോ​ഗത്തിൽ സംശയം ; യുവതിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : മൊബൈൽ ഫോൺ ഉപയോ​ഗത്തെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭാർത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ബെം​ഗളൂരു കാവേരിപുരയിലാണ് സംഭവം. സ്വന്തം വീട്ടിൽ വെച്ചാണ് ടാക്സി ഡ്രൈവറായ അശോക് ഭാര്യ വനജാക്ഷിയെ (31) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ഭാര്യ മൊബൈൽ ഫോൺ ഉപയോ​ഗിക്കുന്നതുമായി ബന്ധപ്പെട്ട് വഴക്കിട്ടിരുന്നു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച രാത്രിയുണ്ടായ തർക്കത്തിനൊടുവിൽ വനജാക്ഷിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ശേഷം പ്രതി ഓടിരക്ഷപ്പെട്ടു. ബുധനാഴ്ച വനജാക്ഷിയുടെ സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് സഹോദരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. 15 വർഷം മുമ്പാണ് ഇവർ വിവാഹിതരായത്. ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ട്.

വനജാക്ഷി വസ്ത്രനിർമ്മാണശാലയിലാണ് ജോലി ചെയ്തിരുന്നത്. കൂടാതെ യുവതിക്ക് അവിഹിത ബന്ധമുണ്ടെന്ന് ഇയാൾ സംശയിക്കുകയും ചെയ്തിരുന്നു.  ഭാര്യ മൊബൈലിൽ സംസാരിക്കുന്നത് കണ്ടതിനെ തുടർന്നാണ് മർദിച്ചതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. അടുക്കളയിൽ നിന്ന് വിറകെടുത്ത് മർദിച്ചതിന് ശേഷമാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ : പദ്ധതി നടപ്പാക്കാതെ കേന്ദ്രഫണ്ട് ലഭിക്കില്ല, വിദ്യാർഥികൾക്ക് ലഭിക്കേണ്ട പ്രയോജനം...

0
ന്യൂഡൽഹി : പി.എം. ശ്രീ പദ്ധതി നടപ്പാക്കാൻ വൈകുന്നതിനാൽ കേന്ദ്രസർക്കാരിന്റെ മറ്റു...

ഒന്നര വയസുകാരിയുടെ കൊലപാതകം ; അമ്മ ക്രിസ്റ്റിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

0
തിരുവനന്തപുരം: തിരുവനന്തപുരം മലയിന്‍കീഴ് വിളവൂർക്കലിലെ ഒന്നര വയസുകാരിയുടെ കൊലപാതകത്തിൽ അമ്മ ക്രിസ്റ്റിയുടെ...

തൊഴിലുറപ്പിൽനിന്ന് വിബി ജി റാംജിയിലേക്ക് മാറ്റം ; കേരളത്തിൽ ഒന്നരക്കോടി തൊഴിൽദിനങ്ങൾ കുറഞ്ഞതായി കണക്കുകൾ

0
കൊല്ലം : തൊഴിലുറപ്പിന്റെ പുതിയ പതിപ്പായ വിബി ജി റാംജി നടപ്പാക്കുന്നതുമായി...

‘ബസ് ഓടിക്കുന്നവർ റോഡിലെ തമ്പുരാക്കൻമാരല്ല’, നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കരുത് ; രൂക്ഷ വിമർശനവുമായി...

0
കൊച്ചി : ബസ് ഓടിക്കുന്നവർ റോഡിലെ തമ്പുരാക്കന്മാരല്ലെന്ന് ഹൈക്കോടതി. കഴിഞ്ഞദിവസം ഒരു...