കള്ളക്കടത്തിന് കൂട്ടു നിന്നത് സരിത്തിന്റെ നിര്‍ബന്ധത്തിന് ; തന്നെ ചൂഷണം ചെയ്തു : സ്വപ്‌നയുടെ വെളിപ്പെടുത്തല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വര്‍ണക്കടത്തിന് കൂട്ടുനിന്നത് ഒന്നാം പ്രതി പി.എസ്. സരിത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയെന്നു രണ്ടാം പ്രതി സ്വപ്ന സുരേഷ്. മനസില്ലാമനസോടെയാണു താന്‍ അതിനു കൂട്ടുനിന്നത്. സരിത്തും സന്ദീപും റമീസും ചേര്‍ന്നാണു ഗൂഢാലോചന നടത്തിയതെന്നും പിന്നീടു തന്റെ സഹായം തേടുകയായിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനു തന്നോടുള്ള അടുപ്പവും പ്രതികള്‍ മുതലെടുത്തു.

പല കാര്യങ്ങളും ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതു പണത്തോടുള്ള ആര്‍ത്തിയല്ലെന്നും സരിത്തുമായുള്ള ബന്ധമാണെന്നും സ്വപ്‍ന കസ്റ്റംസിനോട് വെളിപ്പെടുത്തി. തന്റെ ലോക്കറില്‍നിന്നു പിടിച്ചെടുത്ത പണവും സ്വര്‍ണവും കള്ളക്കടത്തിലെ ലാഭമല്ല. 21 തവണ നയതന്ത്ര ചാനല്‍വഴി സ്വര്‍ണം കടത്തിയതില്‍, ആദ്യ തവണകളില്‍ ലഭിച്ച ലാഭം അടുത്ത തവണ മുതല്‍ മുടക്കുകയായിരുന്നു. കിട്ടിയതെല്ലാം ഉള്‍പ്പെടുത്തിയാണ് അവസാന കടത്ത് നടത്തിയത്. ഇത് കസ്റ്റംസ് പിടികൂടിയതോടെ സ്വര്‍ണക്കടത്ത് വഴിയുള്ള തങ്ങളുടെ സമ്പാദ്യവും ലാഭവും മുഴുവന്‍ നഷ്ടപ്പെട്ടെന്നും സ്വപ്‍ന പറഞ്ഞു. എന്നാല്‍ കസ്റ്റംസ് ഇത് വിശ്വാസത്തില്‍ എടുത്തിട്ടില്ല.

അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ബെംഗളൂരുവിലെ ലഹരിക്കടത്ത് കേസില്‍ ബന്ധമുണ്ടോ എന്നാണ് ഇപ്പോള്‍ അന്വേഷണം. പിടിയിലായ കൊച്ചി സ്വദേശി അനൂപ് മുഹമ്മദും സ്വര്‍ണക്കടത്ത് കേസിലെ അഞ്ചാം പ്രതി കെ.ടി. റമീസുമായി അടുത്തബന്ധമാണ് ഉള്ളത്. കൂടാതെ സ്വപ്നയും വിദേശത്തുവെച്ചു റമീസുമായി പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. നയതന്ത്ര ബാഗേജ് വഴി ലഹരിക്കടത്തു നടത്തിയിട്ടുണ്ടോയെന്നാണ് ഇപ്പോള്‍ കസ്റ്റംസ് സംശയിക്കുന്നത്.

പ്രതികളുടെ എല്ലാവരുടെയും സ്വത്തു വിവരങ്ങള്‍ തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജില്ലാ രജിസ്ട്രാര്‍മാര്‍ക്ക് കത്ത് നല്‍കിയിരുന്നു. പക്ഷേ, പലര്‍ക്കും കാര്യമായ സ്വത്ത് നാട്ടിലില്ലെന്നാണു റിപ്പോര്‍ട്ട്. ഇവരുടെ സ്വത്തുക്കള്‍ മിക്കതും ബിനാമി പേരുകളിലാണെന്നാണു സംശയം. ഇതു കണ്ടെത്തുക പ്രയാസമാണെങ്കിലും ബന്ധുക്കളുടെ സ്വത്ത് വിവരംകൂടി പരിശോധിക്കാനാണ് എന്‍ഫോഴ്സ്മെന്റിന്റെ തീരുമാനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...