ശിവസേന എം.പി സഞ്​ജയ്​ റാവുത്തി​ന്​ വധഭീഷണി : ടോളിഗഞ്ച്​ സ്വദേശിയെ പോലീസ്​ പിടികൂടി

For full experience, Download our mobile application:
Get it on Google Play

മുംബൈ: മുംബൈ പാക്​ അധിനിവേശ കശ്​മീര്‍ പരാമര്‍ശത്തില്‍ ബോളിവുഡ്​ നടി കങ്കണ റണാവത്തി​​നെതിരെ ശക്തമായി പ്രതികരിച്ച ശിവസേന എം.പി സഞ്​ജയ്​ റാവുത്തി​ന്​ വധഭീഷണി. കങ്കണയുടെ ആരാധകന്‍ എന്ന്​ വിശേഷിപ്പിച്ച്‌​ ഫോണിലൂടെ ഭീഷണി മുഴക്കിയ ​കൊല്‍ക്കത്ത ടോളിഗഞ്ച്​ സ്വദേശിയെ പോലീസ്​ പിടികൂടി.

പലാഷ്​ ബോസ്​ എന്ന യുവാവാണ്​ അറസ്​റ്റിലായതെന്നും ഇയാളെ അലി​പുര്‍ കോടതിയില്‍ റിമാന്‍ഡ്​ ചെയ്​തതായും കൊല്‍ക്കത്ത പോലീസ്​ അറിയിച്ചു. കങ്കണക്കെതിരെ പ്രസ്​താവന നടത്തിയാല്‍ കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന്​ ഇയാള്‍ ആവര്‍ത്തിച്ചിരുന്നു. മുംബൈ പോലീസില്‍ നല്‍കിയ പരാതിയിലാണ്​ അറസ്​റ്റ്​.

നടിക്കെതിരായ നടപടിയില്‍ മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെക്കും ആഭ്യന്തര മന്ത്രി അനില്‍ ദേശ്​മുഖിക്കും ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. കങ്കണയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം പൊളിച്ച നടപടിക്കെതിരെ ആരാധകന്‍ പ്രതിഷേധവുണമായി രംഗത്തെത്തിയിട്ടുണ്ട്​. സാമൂഹിക മാധ്യമങ്ങളില്‍ ശിവസേന​ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമാണ്​ ഉയരുന്നത്​.

അതേസമയം, താരത്തോട്​ വ്യക്തിപരമായ ഒരു ശത്രുതയുമില്ലെന്നും ത​ന്നെ സംബന്ധിച്ചോളം കങ്കണ വിഷയം ഇവിടെ അവസാനിച്ചുവെന്നും എം.പി സഞ്​ജയ്​ റാവുത്ത്​ വ്യക്തമാക്കി. അനിധൃത നിര്‍മാണങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ബ്രിഹാന്‍ മുംബൈ കോര്‍പറേഷ​ന്‍ കങ്കണയുടെ ഉടമസഥതയിലുള്ള കെട്ടിടം തകര്‍ത്തതില്‍ സര്‍ക്കാറിന്​ പങ്കില്ല. നടിയ്ക്ക് സ്വസ്ഥമായി മുംബൈയില്‍ ജീവിക്കാമെന്നും സഞ്​ജയ്​ റാവുത്ത്​ മാധ്യമങ്ങളോട്​ പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...