എട്ടാമത് ജില്ലാ പുസ്തകമേള 24 മുതൽ 27 വരെ മല്ലപ്പള്ളിയിൽ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : എട്ടാമത് ജില്ലാ പുസ്തകമേള 24 മുതൽ 27 വരെ മണിമലയാറ്റിലെ മല്ലപ്പള്ളി വലിയപാലത്തിന് സമീപം യൂണിയൻ ക്രിസ്ത്യൻ കൺവെൻഷൻ ഹാളിൽ നടക്കും. ക്ഷേത്രപ്രവേശന വിളംബരസ്മാരക ശ്രീചിത്തിര തിരുനാൾ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ ത്രിതല പഞ്ചായത്തുകളുടെയും ഇതരസംഘടനകളുടെയും സഹകരണത്തോടെയാണ് പരിപാടി. ബുധനാഴ്ച 12-ന് നിയമസഭാ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്‌ഘാടനം ചെയ്യും. സമിതി ചെയർമാൻ സുരേഷ് ചെറുകര അധ്യക്ഷതവഹിക്കും. 26-ന് രാവിലെ 11-ന് ചേരുന്ന ദേശീയോദ്‌ഗ്രഥന യോഗം ആന്റോ ആന്റണി എം.പി. ഉദ്‌ഘാടനം ചെയ്യും. കല, കായികം, ശാസ്ത്രം, സാഹിത്യം, കാരുണ്യം എന്നീ വിഷയങ്ങളിൽ സെമിനാറുകളും ചർച്ചാ ക്ളാസുകളും നടത്തും. രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രൊഫ.പി.ജെ. കുര്യൻ, എം.എൽ.എ.മാരായ മാത്യു ടി.തോമസ്, പ്രമോദ് നാരായൺ, മുൻ എം.എൽ.എ.മാരായ ജോസഫ് എം.പുതുശ്ശരി, രാജു എബ്രഹാം തുടങ്ങിയവർ ഇതരദിവസങ്ങളിലെ വിവിധയോഗങ്ങൾ ഉദ്‌ഘാടനം ചെയ്യും.

ശനിയാഴ്ച വൈകിട്ട് മൂന്നിനാണ് സമാപന സമ്മേളനം. സംസ്ഥാന കലോത്സവത്തിൽ മികച്ചസ്ഥാനം നേടിയ ജില്ലയിലെ കുരുന്നുകൾ അവരുടെ കഴിവുകൾ കാഴ്ചവെയ്ക്കും. മാതൃഭൂമി അടക്കമുള്ള പ്രസാധകരുടെ പുസ്തകങ്ങൾ മേളയിൽ ലഭിക്കും. പുസ്തകങ്ങൾക്ക് 10 മുതൽ 50 ശതമാനംവരെ വിലക്കിഴിവുണ്ട്. വിദ്യാലയങ്ങൾക്കും വായനശാലകൾക്കും പ്രത്യേക ഇളവുകൾ ലഭിക്കും. വാങ്ങുന്നവരുടെ കൂപ്പണുകൾ നറുക്കെടുത്ത് ആയിരത്തിലധികം രൂപയുടെ പുസ്തകങ്ങൾ സമ്മാനമായി നൽകുമെന്ന് സമിതി ചെയർമാൻ സുരേഷ് ചെറുകര, വൈസ് ചെയർമാൻ പ്രൊഫ. ജേക്കബ് എം.എബ്രഹാം, ഖജാൻജി രാജേഷ് ജി.നായർ തുടങ്ങിയവർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ

0
കണ്ണൂർ: ബസിലേക്ക് കയറുന്നതിനിടെ കാലിടറി പുറത്തേക്ക് തെറിച്ചുവീഴാൻപോയ യാത്രക്കാരന് രക്ഷകനായി ക്ലീനർ....

നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നു

0
ഡൽഹി: നേപ്പാൾ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നു. ആയിരത്തിലധികം...

ശബരിമലയില്‍ ഓണസദ്യയുടെ ക്രമീകരണത്തില്‍ വന്‍ വീഴ്ച : പന്തിയില്‍ പക്ഷഭേതം കാട്ടിയതായി ഗുരുതര ആരോപണം

0
ശബരിമല : ശബരിമലയില്‍ നടന്ന ഓണസദ്യയുടെ ക്രമീകരണത്തില്‍ വന്‍ വീഴ്ച. പന്തിയില്‍...

റാന്നി പാലത്തിൽ നിന്ന് വയോധികൻ പമ്പായാറ്റിലേക്ക് ചാടി : തെരച്ചിൽ ഊർജ്ജിതം

0
റാന്നി : റാന്നി വലിയ പാലത്തിൽ നിന്നും വയോധികൻ പമ്പായാറ്റിലേക്ക് ചാടി....