തേനീച്ച കുത്തിയ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഹൃദയാഘാതം മൂലം മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊഴിഞ്ഞാമ്പാറ :  തേനീച്ച കുത്തിയ  എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഹൃദയാഘാതം മൂലം മരിച്ചു. മൂങ്കില്‍മട ശിവരാമഭാരതി കോളനി മുരുകേശന്റെ മകള്‍ ആര്‍ത്തി (14) ആണു മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതു മണിയോടെയായിരുന്നു സംഭവം. വീടിനു പുറത്തുവച്ച്‌ തേനീച്ചയുടെ കുത്തേറ്റ് അവശനിലയിലായ പെണ്‍കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

തേനീച്ച കുത്തേറ്റ് പേടിച്ചതോടെ ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണമെന്നാണു പ്രാഥമിക നിഗമനമെന്നു ഡോക്ടര്‍ പറഞ്ഞതായി കൊഴിഞ്ഞാമ്പാറ എസ്ഐ എസ്. അന്‍ഷാദ് പറഞ്ഞു. എങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലെ മരണ കാരണത്തെക്കുറിച്ച്  കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകു. ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം സംസ്‌ക്കരിച്ചു. അതേസമയം പ്രദേശത്തെ മരങ്ങളില്‍ തേനീച്ചകള്‍ കൂട്ടമായി ഉണ്ടെന്നും രാത്രി വെളിച്ചത്തിലേക്കു വരുന്നതു പതിവാണെന്നും ഇതിനു മുന്‍പും പലര്‍ക്കും  കുത്തേറ്റിട്ടുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. ചിത്രയാണ് ആര്‍ത്തിയുടെ അമ്മ. സഹോദരി: കീര്‍ത്തന.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...