സൗജന്യ ഭക്ഷ്യ കിറ്റുകളുടെ വിതരണത്തില്‍ കാലതാമസം വരും : സിവില്‍ സപ്ലൈസ് വകുപ്പ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ഭക്ഷ്യ കിറ്റുകളുടെ വിതരണത്തില്‍ കാലതാമസം ഉണ്ടാകുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് . നിലവില്‍ കയറ്റി അയച്ച കിറ്റുകള്‍ക്ക് പുറമെ മാവേലി സ്റ്റോറുകളും സപ്ലൈകോ ഔട്ട്‌ലെറ്റുകളും കേന്ദ്രീകരിച്ച്‌ ബാക്കി വേണ്ടുന്ന കിറ്റുകളുടെ പാക്കിംഗ് പുരോഗമിക്കുകയാണ്. സപ്ലൈകോ ജീവനക്കാര്‍ക്കൊപ്പം സന്നദ്ധപ്രവര്‍ത്തകരെയും കൂടി നിയോഗിച്ചാണ് കിറ്റുകള്‍ തയ്യാറാക്കുന്നത്.  നിശ്ചിത സമയ പരിധിക്കുള്ളില്‍ മുഴുവന്‍ കിറ്റുകളും വിതരണം ചെയ്യാനുള്ള ശ്രമം വെല്ലുവിളി ഉയര്‍ത്തുന്നുവെന്നും സിവില്‍ സപ്ലൈസ് വകുപ്പ് പറയുന്നു. ഉപ്പ് മുതല്‍ സോപ്പ് വരെ 1000 രൂപയുടെ സാധനങ്ങളാണ് സൗജന്യ കിറ്റിലുള്ളത്. അന്ത്യോദയ അന്നയോജന (മഞ്ഞ കാര്‍ഡ്) വിഭാഗത്തിനാണ് ആദ്യം കിറ്റുകള്‍ നല്‍കിയത്. തുടര്‍ന്ന് മുന്‍ഗണനാ വിഭാഗം (പിങ്ക് കാര്‍ഡ്), പൊതുവിഭാഗം (നീല, വെള്ള) എന്നിങ്ങനെയാണ് കിറ്റുകളുടെ വിതരണം നടത്തുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...