കൊവിഡ് ചികിത്സയ്ക്കായി പ്ലാസ്മ ദാനം ചെയ്യാനൊരുങ്ങി രോഗമുക്തരായ 350 തബ്‌ലീഗ് ജമാഅത്ത് അംഗങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കൊവിഡ് 19 ബാധിച്ചവര്‍ക്ക് പ്ലാസ്മ തെറാപ്പി നടത്താന്‍ പ്ലാസ്മ ദാനം ചെയ്യാനൊരുങ്ങി കൊവിഡ് മോചിതരായ തബ്‌ലീഗ് ജമാഅത്ത് അംഗങ്ങള്‍. ഡല്‍ഹിയിലെ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തതിന് ശേഷം കൊറോണ വൈറസ് സ്ഥിരീകരിച്ച 350 ഓളം പേരാണ് പ്ലാസ്മ ദാനം ചെയ്യാനുള്ള സന്നദ്ധത വ്യക്തമാക്കിയത്. ഇതിനോടകം 25 പേര്‍ ഇവരുടെ പ്ലാസ്മ ദാനം ചെയ്തിട്ടുണ്ട്.

ഡല്‍ഹിയിലെ സുല്‍ത്താന്‍പുരി, നരേല ക്വാറന്‍റൈൻ കേന്ദ്രങ്ങളില്‍ നിന്നുള്ളവരാണ് പ്ലാസ്മ ദാനം ചെയ്യാന്‍ തയ്യാറായി എത്തിയിരിക്കുന്നതെന്ന് ആരോഗ്യവകുപ്പ് ജീവനക്കാര്‍ വ്യക്തമാക്കി. ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ രോഗവിമുക്തരായ തബ്‌ലീഗ് ജമാഅത്ത് പ്രവര്‍ത്തകരെ സന്ദര്‍ശിച്ചിരുന്നു. തമിഴ്നാട് സ്വദേശിയായ ഫറ ഭാഷര്‍ എന്ന 40 കാരന്‍ ഇതിനോടകം പ്ലാസ്മ ദാനം ചെയ്തു. ഡല്‍ഹിയിലെ നിസാമുദ്ദീന്‍ മര്‍കസില്‍ നിന്ന് ഒഴിപ്പിച്ച 2300 പേരില്‍ 1080 പേര്‍ക്ക് കൊവിഡ് പോസിറ്റീവാണെന്ന് നേരത്തെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

ഇതില്‍ നിരവധിപ്പേരാണ് രോഗവിമുക്തരായി ആശുപത്രികളില്‍ നിന്ന് പോയിട്ടുള്ളത്. കൊവി‍ഡ് 19 ബാധയിൽ നിന്ന് സൗഖ്യം നേടിയവരുടെ രക്തത്തിൽ നിന്ന് വേർതിരിക്കുന്ന ആന്റിബോഡി ഉപയോ​ഗിച്ചുള്ള ചികിത്സയാണ് പ്ലാസ്മ തെറാപ്പി. 400 മില്ലി പ്ലാസ്മ ഒരാള്‍ക്ക് ദാനം ചെയ്യാനാവുമെന്നാണ് ഡോക്ടര്‍മാര്‍ വിശദമാക്കുന്നത്. ഇതുപയോഗിച്ച് രണ്ടുപേരുടെ ജീവന്‍ രക്ഷിക്കാനാവുമെന്നാണ് പ്ലാസ്മ തെറാപ്പി വിദഗ്ധര്‍ വിശദമാക്കുന്നത്. നേരത്തെ കൊറോണ വൈറസ് ബാധ ഭേദമായവര്‍ ജാതിയും മതവും പരിഗണിക്കാതെ പ്ലാസ്മ ദാനം ചെയ്യാന്‍ തയ്യാറാകണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ആവശ്യപ്പെട്ടിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...