ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയശേഷം കാണാതായ ആളെ അബോധാവസ്ഥയില്‍ റോഡരികില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കുടമാളൂര്‍ : ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയശേഷം കാണാതായ ആളെ റോഡരികില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി. വൈക്കം സ്വദേശി സത്യനെയാണ് (60) റോഡരികില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഗ്യാസ്ട്രോ എന്‍ട്രോളജി വിഭാഗത്തില്‍ ബന്ധുക്കളോടൊപ്പമാണ് സത്യന്‍ ചികിത്സയ്ക്ക് എത്തിയത്. ആശുപത്രി വിഭാഗത്തിനു സമീപം ബന്ധുക്കള്‍ക്കൊപ്പം ഇരുന്ന സത്യനെ പിന്നീട് കാണാതായി. ബന്ധുക്കള്‍ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലും ആശുപത്രി പോലീസ് എയ്ഡ് പോസ്റ്റിലും അറിയിച്ചെങ്കിലും കണ്ടെത്താനായില്ല.

പിന്നീട് വാസുദേവപുരം അമ്പലത്തിനു സമീപം റോഡരികില്‍ ഒരാള്‍ കിടക്കുന്നതായി നാട്ടുകാര്‍ കണ്ടു. തുടര്‍ന്ന് ലയണ്‍സ് റാഫിള്‍ ചെയര്‍മാന്‍ എം.പി.രമേഷ്കുമാറും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ സത്യനു ബോധം വീണ്ടുകിട്ടി. ഓറഞ്ചുനീരും ഭക്ഷണവും നല്‍കിയശേഷം അതുവഴി എത്തിയ സേവാഭാരതിയുടെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഭർത്താവ് ഓടിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ട് പരിക്കേറ്റ ഭാര്യ ഭർത്താവിനെതിരെ കേസുകൊടുത്തു

0
കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് ഭർത്താവ് ഓടിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ട് പരിക്കേറ്റ ഭാര്യ...

കള്ളാടി മണ്ണിടിച്ചിൽ : ദുരന്തം നടന്ന സ്ഥലത്ത് പരിശോധന നടത്തി വിദഗ്ധ സംഘം

0
മേപ്പാടി: വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തം നടന്ന സ്ഥലത്ത് വിദഗ്ധ സംഘം...

സംസ്ഥാന ബിജെപിയെ പിടിച്ചുലച്ച് തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി വിവാദം

0
തിരുവനന്തപുരം: സംസ്ഥാന ബിജെപിയെ പിടിച്ചുലച്ച് തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി വിവാദം....

കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ വകുപ്പ് സെക്രട്ടറി കെ. ബിജുവിനെതിരെ വിമര്‍ശനം തുടര്‍ന്ന് കോടതി

0
തിരുവനന്തപുരം: കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ വകുപ്പ് സെക്രട്ടറി കെ. ബിജുവിനെതിരെ...