വിറകുപുരയുടെ ഭിത്തി ഇടിഞ്ഞു തലയില്‍ വീണ് എട്ടുവയസ്സുകാരന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പാലായില്‍ പഴയ വിറകുപുരയുടെ ഭിത്തി ഇടിഞ്ഞു തലയില്‍ വീണ് എട്ടുവയസ്സുകാരന്‍ മരിച്ചു. ഉള്ളനാട് ഒഴുകുപാറ വേലിക്കകത്ത് ബിന്‍സിന്റെ മകന്‍ പോള്‍വിന്‍ ആണ് മരിച്ചത്. തകര്‍ന്ന് വീഴാറായ പഴയ വിറകുപുരയോടു ചേര്‍ന്ന് കുട്ടികള്‍ കളിക്കുന്നതിനിടെ ഭിത്തി ഇടിഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹോദരങ്ങള്‍ ഓടിമാറിയതിനെ തുടര്‍ന്നാണ് രക്ഷപ്പെട്ടത്. ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കുട്ടികളുടെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ ഓടിയെത്തി ഭിത്തിക്കടിയില്‍ നിന്ന് കുട്ടിയെ പുറത്തെടുത്ത് പാലായിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മ : റോസിലി, സഹോദരങ്ങള്‍ : അശ്വിന്‍, എഡ്‌വിന്‍. സംസ്കാരം നടത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രോഗികളുടെ പുറത്ത് എലിയും പൂച്ചയുമൊക്കെ ടോം & ജെറി കളിക്കുന്നത് കണ്ടിട്ടുണ്ടോ?’; സർക്കാർ ആശുപത്രികളെ...

0
കൊച്ചി: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ യു ജനീഷ് കുമാര്‍...

​എംബിബിഎസ് പഠനച്ചെലവ് കുറയുന്നു; ഫീസ് ഘടനയിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം. കോഴ്‌സ് ട്യൂഷന്‍ ഫീസ് ഇനി...

ആരെ പിന്തുണയ്ക്കും? വേൾഡ് കപ്പ് ഫൈനലിൽ മനസ്സ് തുറന്ന് ശശി തരൂർ; നിലപാട് ഇങ്ങനെ

0
തിരുവനന്തപുരം: ഫിഫ വേള്‍ഡ് കപ്പ് ഫൈനലില്‍ താന്‍ പിന്തുണയ്ക്കുന്ന ടീം ഏതാണെന്ന്...

സ്മാർട്ട്ഫോൺ വിപണി പിടിച്ചടക്കാൻ ഗൂഗിൾ; പിക്സൽ 11 സീരീസിലെ വിപ്ലവകരമായ മാറ്റങ്ങൾ പുറത്ത്.

0
ഗൂഗിൾ പിക്സൽ 10 സീരീസ് നേടിയ വൻ വിജയത്തിന് ശേഷം, സ്മാർട്ട്ഫോൺ...