90 വയസുകാരിയെ പീഡിപ്പിച്ച കേസ് ; പ്രതിക്ക് ജീവപര്യന്തം കഠിനതടവ് – രണ്ടരലക്ഷം രൂപ പിഴ

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : വീടിന്റെ ഓടിളക്കി അകത്തുകടന്ന് തൊണ്ണൂറു വയസ്സുള്ള സ്ത്രീയെ പീഡിപ്പിച്ച കേസിൽ വിധി പറഞ്ഞ് കോടതി. പ്രതിക്ക് ജീവപര്യന്തം കഠിന തടവ്. മാവേലിക്കര കണ്ടിയൂർ കുരുവിക്കാട് ബിന്ദു ഭവനത്തിൽ ഗിരീഷിനാണ് (27) വയോധികയെ പീഡിപ്പിച്ച കേസില്‍ ജീവപര്യന്തം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഹരിപ്പാട് അതിവേഗ കോടതി ജഡ്ജി കെ.വിഷ്ണു ആണ് ശിക്ഷ വിധിച്ചത്. 2017 മാർച്ച് 29 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. വയോധിക വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്ത് ഇതു മനസ്സിലാക്കിയ പ്രതി രാത്രി വീടിന്റെ ഓടിളക്കി അകത്തുകടന്ന് വയോധികയെ പീഡിപ്പിക്കുകയായിരുന്നു. രാവിലെ മകൾ മടങ്ങിയെത്തിയപ്പോഴാണു മുറിവേറ്റ നിലയിൽ വയോധികയെ കണ്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പീഡനം നടന്ന് ഒരു മാസത്തിനു ശേഷം വയോധിക മരണപ്പെട്ടിരുന്നു. സംഭവം നടന്ന് നാല് വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.രഘു ഹാജരായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...