കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ 90-ാം വാർഷികാചരണം – ‘സോഷ്യലിസ്റ്റ് കളക്റ്റീവ്’

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ലോകവ്യാപകമായി സോഷ്യലിസ്റ്റ് ആശയങ്ങൾക്ക് ജനങ്ങളുടെ ഇടയിൽ ലഭിച്ചിരുന്ന അൽഭുതാഹമായ പിന്തുണ അംഗീകരിച്ചു കൊണ്ട് ദേശീയ രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ ഒരു വിഭാഗം മുൻനിര പ്രവർത്തകർ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിക്ക് ജൻമം നൽകിയിട്ട് 90 വർഷം തികയുകയാണ്. ഈ സാഹചര്യത്തിൽ സോഷ്യലിസ്റ്റ് ആശയങ്ങളുടെ മഹത്വം സമൂഹ മനസ്സിൽ ഉയർത്തിപ്പിടിക്കുന്നതിൻ്റെ ഭാഗമായി സംസ്ഥാന വ്യാപകമായി പ്രവർത്തിക്കുന്ന ‘സോഷ്യലിസ്റ്റ് കളക്റ്റീവ്’ പത്തനംതിട്ട ജില്ലാ കമ്മറ്റി രൂപീകരണ യോഗം പ്രൊഫ. ജോർജ്ജ് വർഗ്ഗീസിൻ്റെ അദ്ധ്യക്ഷതയിൽ കൂടി. അഡ്വ. ആർ. റ്റി.പ്രദീപ് ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ പത്തുവർഷക്കാല ഭരണം കൊണ്ട് ഇൻഡ്യാ രാജ്യത്ത് സാമ്പത്തിക അസമത്വം എല്ലാ സീമകളും ലംഘിച്ച് വളർന്നിരിക്കുന്നു. അഞ്ചാം സാമ്പത്തികശക്തി എന്നവകാശപ്പെടുന്നത് കേവലം 142 ശതകോടീശ്വരൻമാർ ഉണ്ടാക്കിയ സമ്പത്തിൻ്റെ അടിസ്ഥാനത്തിലാണ്. ഇവരുടെ ആകെ മൊത്തം സമ്പത്ത് 719 ലക്ഷം കോടി ഡോളർ എന്നാണ് കണക്കാക്കിയിട്ടുള്ളത്. ഈ സമ്പത്തെല്ലാം ഭരണകൂടം നൽകിയ വഴിവിട്ട ആനുകൂല്യങ്ങളുടേയും അഴിമതിയുടേയും പരിണിത ഫലമാണെന്ന് ഉദ്ഘാടകൻ പറഞ്ഞു. യോഗത്തിൽ അഭിസംബോധനം ചെയ്തു കൊണ്ട് അഡ്വ.സുകു, ഹസീനാ ബീഗം, ഏലിയാമ്മ, തുടങ്ങിയവർ സംസാരിച്ചു. സുരേഷ് ത്രിവേണി പ്രസിഡൻ്റായും ശശീന്ദ്രൻ പിള്ള ഇലമ്പള്ളിൽ സെക്രട്ടറിയായും അഡ്വ. അടൂർ മോഹൻദാസ് വൈസ് പ്രസിഡൻ്റായും മനു പോളച്ചിറ, രാജേന്ദ്രൻ കടമൺ കുളം എന്നിവർ ജോയിൻ്റ് സെക്രട്ടറിമാരായും പത്തനംതിട്ട ജില്ലാ കമ്മറ്റി രൂപീകരിച്ചു. കോൺഗ്രസ് സോഷ്യലിസ്റ് പാർട്ടിയുടെ 90-ാം വാർഷികാചരണം സോഷ്യലിസ്റ്റ് കളക്റ്റീവ് പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 19-1-2025 ന് പത്തനംതിട്ടയിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റീൽസിലും ഇൻസ്റ്റഗ്രാമിലും സജീവമാകും ; ജെൻസികളെ പിടിക്കാൻ നയം മാറ്റി ബി ജെ പി

0
ന്യൂഡൽഹി : ജെൻസികളെ കൈയിലെടുക്കാൻ നയം മാറ്റാനൊരുങ്ങി ബിജെപി ഐ.ടി സെൽ....

അർജുൻ ആയങ്കിക്കെതിരായ കാപ്പാ നീക്കം : കേസ് ഹിസ്റ്ററി റിപ്പോർട്ട് ജില്ലാ കളക്ടർക് കൈമാറി

0
കണ്ണൂർ: അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തുന്നതിനായി പോലീസ് കേസ് ഹിസ്റ്ററി റിപ്പോര്‍ട്ട്...

ബെംഗളൂരുവിലെ സ്കൂളിൽ 500-ലേറെ കുട്ടികളിൽ ഇൻഫ്ലുവൻസ ലക്ഷണങ്ങൾ ; സ്കൂൾ താൽക്കാലികമായി അടച്ചു

0
ബെംഗളൂരു : ബെംഗളൂരുവിലെ സ്കൂളിൽ അഞ്ഞൂറിലേറെ കു‌ട്ടികൾ ഇൻഫ്ലുവൻസ ലക്ഷണങ്ങളോടെ ചികിത്സയിൽ....

കെഎസ്ആർടിസി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണം ; നിർദേശവുമായി മനുഷ്യാവകാശ കമ്മീഷൻ

0
തിരുവനന്തപുരം: കെ എസ് ആർ ടി സി ബസുകൾ കാരണമുണ്ടാകുന്ന അപകടങ്ങൾക്ക് ഇരയാകുന്നവർക്ക്...