ശബരിമലയില്‍ ലഹരിവസ്തുക്കൾ ഉപയോഗിച്ചതിന് പിടിയിലായത് 1563പേർ

For full experience, Download our mobile application:
Get it on Google Play

ശബരിമല : വിവിധ പ്രദേശങ്ങളിൽ നിന്നും സിഗരറ്റ്, പാൻമസാല തുടങ്ങിയ ലഹരിവസ്തുക്കൾ ഉപയോഗിച്ചതിന് 22 ദിവസത്തിനുള്ളിൽ 1563പേർക്കെതിരെ നടപടിയെടുത്തതായി എക്സൈസ് വകുപ്പ് അറിയിച്ചു. സിഗരറ്റ്, പാൻമസാല, ചുരുട്ട് തുടങ്ങിയ പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതിനാണ് നടപടി. സന്നിധാനം, പമ്പ, നിലയ്ക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ എക്സൈസ് സംഘം ഒറ്റയ്ക്കും പോലീസ്, മോട്ടോർവാഹനം, വനം വകുപ്പുകളുടെ സഹകരണത്തോടെയും നടത്തിയ പരിശോധനയിൽ 13 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്‌. പൊതുസ്ഥലങ്ങളിൽ ഇവ ഉപയോഗിച്ചത്തിനും വില്പന നടത്തിയതിനും കുറ്റക്കാരിൽ നിന്നും 3,12,600 രൂപ പിഴ ഈടാക്കിയതായും മണ്ഡലകാലം മുഴുവൻ കർശന പരിശോധന തുടരുമെന്നും എക്സൈസ് അസ്സിസ്റ്റന്റ് കമ്മീഷ്ണർ എച്ച്.നുറുദീൻ അറിയിച്ചു. നിരോധിത വസ്തുക്കൾ കണ്ടെത്താൻ ഇതേവരെ 271 റെയ്ഡുകളാണ് വിവിധ വകുപ്പുകൾ നടത്തിയിട്ടുള്ളത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ കമ്മീഷൻ

0
ന്യൂഡൽഹി: രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ...

താമിർ ജിഫ്രിയെ ക്രൂരമായി മർദ്ദിച്ചതിൽ സിഐ ജീവൻ ജോർജിന്‍റെ പങ്ക് തെളിയിക്കുന്ന മൊഴികൾ ...

0
മലപ്പുറം: താമിർ ജിഫ്രിയേയും സംഘത്തെയും അനധികൃത തടങ്കലിൽ വെച്ച് ക്രൂരമായി മർദ്ദിച്ചതിൽ...

സിജെപിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിലെ നടപടികളെ ന്യായീകരിച്ച് ഡല്‍ഹി പോലീസ്

0
ഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ ജൂലൈ 20ന് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ...

അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 2 സംസ്ഥാനങ്ങൾക്ക് പുതിയ ഇൻചാർജുമാരെ പ്രഖ്യാപിച്ച് ബിജെപി

0
ഡൽഹി: അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർ പ്രദേശ്, പഞ്ചാബ്...