പത്തനംതിട്ട : തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഏഴു വിമാനങ്ങളിലായി ചൊവ്വാഴ്ച്ചയും ബുധനാഴ്ച്ച പുലര്‍ച്ചെയുമായി പത്തനംതിട്ട ജില്ലക്കാരായ 93 പ്രവാസികള്‍കൂടി എത്തി. ഇവരില്‍ 57 പേരെ വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലാക്കി. 36 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലായി.
ദുബായ്-കൊച്ചി വിമാനത്തില്‍ മൂന്നു സ്ത്രീകളും ഒരു പുരുഷനും ഉള്‍പ്പെടെ നാലു പേരാണെത്തിയത്. ഇവരില്‍ ഒരാള്‍ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഒരു ഗര്‍ഭിണി ഉള്‍പ്പെടെ മൂന്നുപേര്‍ വീടുകളില്‍ നിരീക്ഷണത്തിലായി.
ബഹറിന്‍ – കോഴിക്കോട് വിമാനത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ രണ്ടു പേരാണ് എത്തിയത്. രണ്ടു പേരും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നു.
അബുദാബി-തിരുവനന്തപുരം വിമാനത്തില്‍ ജില്ലക്കാരായ 17 പേരുണ്ടായിരുന്നു. ഏഴ് സ്ത്രീകളും ആറ് പുരുഷന്‍മാരും നാലു കുട്ടികളുമാണ് ഈ വിമാനത്തിലെത്തിയത്. അഞ്ചു പേരെ കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലാക്കി. നാലു ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 12 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നു.
കുവൈറ്റ്-കോഴിക്കോട് വിമാനത്തില്‍ ജില്ലക്കാരായ നാലു പുരുഷന്‍മാരാണ് എത്തിയത്. ഇവര്‍ നാലുപേരും കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുന്നു.
കുവൈറ്റ്-കൊച്ചി വിമാനത്തില്‍ ജില്ലക്കാരായ ഒന്‍പത് സ്ത്രീകളും ഏഴ് പുരുഷന്‍മാരും ഒരു കുട്ടിയും ഉള്‍പ്പെടെ 17 പേരാണ് എത്തിയത്. ഇവര്‍ 17 പേരും കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.
ദുബായ്-തിരുവനന്തപുരം വിമാനത്തില്‍ 24 സ്ത്രീകളും 14 പുരുഷന്‍മാരും അഞ്ച് കുട്ടികളും ഉള്‍പ്പെടെ 43 പേരാണ് എത്തിയത്. ഇവരില്‍ 24 പേരെ കോവിഡ് കെയര്‍ സെന്ററിലും എഴു ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 19 പേര്‍ വീടുകളിലും നിരീക്ഷണത്തില്‍ കഴിയുന്നു.
ബുധനാഴ്ച്ച പുലര്‍ച്ചെ എത്തിയ ഉക്രയിന്‍ -കൊച്ചി വിമാനത്തില്‍ നാലു സ്ത്രീകളും രണ്ടു പുരുഷന്‍ന്മാരും ഉള്‍പ്പെടെ ആറുപേരാണ് എത്തിയത്. ഇവര്‍ ആറുപേരും കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്