നിരോധിത പുകയില ഉത്പന്നമായ ഹാൻസിന്റെ വൻ ശേഖരവുമായി കുന്നംകുളത്ത് യുവാവ് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കുന്നംകുളം : തൃശൂർ കുന്നംകുളത്ത് നിരോധിത പുകയില ഉത്പന്നമായ ഹാൻസിന്റെ വൻ ശേഖരം പൊലീസ് പിടികൂടി. ‘ഓപ്പറേഷൻ തൂഫാൻ’ ദൗത്യത്തിന്റെ ഭാഗമായി കുന്നംകുളത്ത് നടത്തിയ പരിശോധനയിലാണ് പിടിവീണത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംഭവവുമായി ബന്ധപ്പെട്ട് കുന്നംകുളം പാറേമ്പാടം സ്വദേശിയായ ജോബിയെ(46) പോലീസ് അറസ്റ്റ് ചെയ്തു. ജോബിയുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 500-ൽ അധികം ഹാൻസ് പാക്കറ്റുകൾ കണ്ടെടുത്തു. മറ്റ് സ്ഥലങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങി കുന്നംകുളത്തെ വിവിധ ഇടങ്ങളിൽ വൻ തുക ഈടാക്കി വിൽപന നടത്തുകയായിരുന്നു പ്രതിയുടെ രീതിയെന്ന് പോലീസ് വ്യക്തമാക്കി. ഓരോ പാക്കറ്റും ചെറിയ പേപ്പറുകളിൽ പൊതിഞ്ഞ നിലയിലാണ് സൂക്ഷിച്ചിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൊലീസ് പ്രതിയെ നിരീക്ഷണത്തിലാക്കിയിരുന്നു.

കുന്നംകുളം സബ് ഇൻസ്പെക്ടർമാരായ ശരത് സോമൻ, സുബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വരും ദിവസങ്ങളിലും മേഖലയിൽ പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്ന് പോലീസ് അറിയിച്ചു. ഷിജിൻ പോൾ, ബിജു, മനീഷ്, ജിൻസി എന്നീ പൊലീസ് ഉദ്യോഗസ്ഥരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉൾപ്പെട്ടിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഞ്ഞിരമറ്റത്ത് സ്പെയർ പാർട്സ് കട കത്തിച്ചതിന് പോലീസ് തിരയുന്ന 15 വയസുകാരൻ തൂങ്ങി മരിച്ച...

0
കൊച്ചി: കാഞ്ഞിരമറ്റത്ത് സ്പെയർ പാർട്സ് കടയ്ക്ക് തീയിട്ട കേസിൽ പോലീസ് തിരയുകയായിരുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്ആര്‍സി...

മുത്തശ്ശിക്കൊപ്പം സ്റ്റേഷനിലെത്തിയ 16 വയസുകാരനോട് ക്രൂരത ; ആഭ്യന്തര മന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി...

0
കൊച്ചി : വൈപ്പിൻ ഞാറയ്ക്കൽ പോലീസ് സ്റ്റേഷനിൽ മുത്തശ്ശിക്കൊപ്പം എത്തിയ 16...

7,623 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട്; മുൻ റിലയൻസ് ഫിനാൻസ് സി.ഇ.ഓമാരെ അറസ്റ്റ് ചെയ്ത്...

0
ഡല്‍ഹി: ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ സിഇഒമാരെ സിബിഐ അറസ്റ്റ് ചെയ്തു....