Friday, May 9, 2025 1:47 pm

സ്വന്തമായി ഒരുതുണ്ടു ഭൂമിയില്ലാതെ കൂടൽ പ്രാഥമിക ആരോഗ്യ കേന്ദ്രം എഴുപത്തിയഞ്ചാം വര്‍ഷത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി: സ്വന്തമായി ഒരു തുണ്ടു ഭൂമിയില്ലാതെ കൂടൽ പ്രാഥമിക ആരോഗ്യ കേന്ദ്രം. എഴുപത്തിയഞ്ച് വർഷത്തിലധികമായി കൂടലിൽ പ്രവർത്തിക്കുന്ന സർക്കാർ വക ആതുരാലയത്തിന് ഭൂമിയില്ലായെന്നൂള്ളത് അധികൃതർ അറിയുന്നത് ഇപ്പോഴാണ്.

നിലവിലെ ആശുപത്രി കെട്ടിടം ഉൾപ്പെടുന്ന സ്ഥലവും മറ്റും സർക്കാർ രേഖകൾ പ്രകാരം കൊല്ലം ജില്ലയിലെ കുന്നത്തൂർ താലൂക്കിലാണ്. പഴയ കൊല്ലം ജില്ലയുടെ ഭാഗമായിരുന്ന കാലം മുതൽ പ്രവർത്തിച്ചിരുന്ന കൂടൽ പ്രാഥമിക ആരോഗ്യ കേന്ദ്രം ചിന്നീട് പത്തനംതിട്ട ജില്ല രൂപീകൃതമായ ശേഷം താലൂക്ക് പുനർ നിർണയം വന്നിട്ടും രേഖകൾ മാറ്റി ആരോഗ്യ വകുപ്പ് അധികാരികളുടെ പേരിലേക്ക് മാറ്റാൻ തയ്യാറാകാത്തതാണ് ഇപ്പോൾ ഊരാക്കുടുക്കിലായിരിക്കുന്നത്.  ഇപ്പോൾ കലഞ്ഞൂർ പഞ്ചായത്തിൽ നിന്നും അൻപത് ലക്ഷം രൂപയും  കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ഫണ്ടിൽ നിന്നും അനുവദിച്ച ഇരുപത്തിയഞ്ച് ലക്ഷം രൂപയും ഉപയോഗിച്ച് പുതിയ കെട്ടിടം പണിയാനുള്ള എസ്റ്റിമേറ്റും പ്ലാനും തയ്യാറാക്കി മറ്റു നടപടിക്രമങ്ങൾ പുരോഗമിച്ചു വരുമ്പോഴാണ് പഞ്ചായത്തിൽ ആശുപത്രിക്ക് ഭൂമിയില്ലായെന്നുള്ള വിവരം അധികൃതർ അറിയുന്നത്. ഇതോടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണവും അവതാളത്തിലായി.

കലഞ്ഞൂർ പഞ്ചായത്തിലെ ഇരുപതോളം വാർഡുകളിലെ ജനങ്ങളുടെ ഏക ആശ്രയമാണ് കൂടൽ പ്രാഥമിക ആരോഗ്യ കേന്ദ്രം. എഴുപത്തിയഞ്ച് വർഷത്തിലധികം പഴക്കമുള്ള ആശുപത്രി കെട്ടിടം ഏതു നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. ഈ ദയനീയസ്ഥിതി മാറ്റാന്‍ പുതിയ കെട്ടിടം നിർമ്മിയ്ക്കാൻ പഞ്ചായത്ത് മുന്നിട്ടിറങ്ങിയപ്പോഴാണ് നൂലാമാലകൾ ശ്രദ്ധയിൽപ്പെട്ടത്. നിലവിലെ നിയമ പ്രശ്നം പരിഹരിക്കാൻ എം.എൽ.എയുടെയും കളക്ടറുടേയും ഇടപെടൽ ഉണ്ടായിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിലവിലെ സാഹചര്യം കണക്കിലെടുത്ത് തഗ് ലൈഫ് ഓഡിയോ ലോഞ്ച് മാറ്റി വയ്ക്കുന്നതായി കമൽഹാസൻ

0
ചെന്നൈ: രാജ്യത്തിന്‍റെ അതിർത്തിയിലെ സംഭവവികാസങ്ങളും നിലവിലെ ജാഗ്രതയും കണക്കിലെടുത്ത് മെയ് 16...

സ്ത്രീ ഇല്ല എന്നു പറഞ്ഞാല്‍ ഇല്ല എന്നാണ് ; ലൈംഗിക ബന്ധത്തിനുള്ള സമ്മതം എക്കാലത്തേക്കുമല്ല:...

0
മുംബൈ: ഒരു സ്ത്രീക്കു പുരുഷനുമായി മുമ്പ് ഉണ്ടായിരുന്ന അടുപ്പം ലൈംഗിക ബന്ധത്തിന്...

സൈന്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തമിഴ്‌നാട്ടിൽ നാളെ മഹാറാലി നടത്തും

0
ചെന്നൈ: ഇന്ത്യ-പാക് സംഘർഷം തുടരുന്നതിനിടെ ഇന്ത്യൻ സൈനികർക്ക് ഐക്യദാർഢ്യവുമായി രാജ്യത്തെ പല...

കൂടുതൽ വായ്പ തേടിയെന്ന എക്സ് പോസ്റ്റ് നിഷേധിച്ച് പാകിസ്ഥാൻ

0
കറാച്ചി : സാമ്പത്തിക പ്രതിസന്ധി മൂലം കൂടുതൽ വായ്പ തേടിയെന്ന എക്സ്...