തൃശൂർ: തൃശൂരിൽ ഭർതൃഗൃഹത്തിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ചാലക്കുടി മേലൂർ സ്വദേശിനി മിനു (37) ആണ് ജീവനൊടുക്കിയത്. മരണ കാരണം വ്യക്തമല്ല. നേഴ്സ് ആയിരുന്നു മരിച്ച മിനു. ഭർത്താവ് ജിബിൻ വിദേശത്താണ്. വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്ന് തീ കൊടുത്ത നിലയിലായിരുന്നു. ഭർതൃമാതാവിനൊപ്പമായിരുന്നു യുവതി താമസം. ഇവർക്ക് എട്ടും മൂന്നും വയസുളള രണ്ട് മക്കളുണ്ട്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























