Friday, June 14, 2024 10:21 pm

കൊറോണക്കാലത്ത് ആശ്വാസവും സഹായവുമായ ശബ്ദം ; മൊബൈലുകളിലെ മുന്നറിയിപ്പിന് പിന്നില്‍ ശ്രീപ്രിയ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : കൊറോണ പടര്‍ന്ന് പിടിച്ചതിന് പിന്നാലെ ഫോണ്‍ വിളിക്കുമ്പോള്‍ കേള്‍ക്കുന്ന ചുമയ്ക്ക് പിന്നിലെ ശബ്ദത്തിന്‍റെ ഉടമ ശ്രീപ്രിയയാണ്. പ്രീ കോള്‍ ആയും കോളര്‍ ട്യൂണ്‍ ആയും കൊറോണ വൈറസിനെതിരെ പുലര്‍ത്തേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നത് ബിഎസ്എന്‍എല്ലിന്‍റെ മലയാളം അനൗണ്‍സ്മെന്‍റ്കളിലൂടെ ശ്രദ്ധേയയായ ശ്രീപ്രിയ. ഇംഗ്ലീഷില്‍ മുന്‍ കരുതല്‍ സന്ദേശങ്ങള്‍ ടെലികോം കമ്പനികള്‍ ഏറ്റെടുത്തതോടെയാണ് മലയാളത്തില്‍ മുന്‍കരുതല്‍ സന്ദേശത്തിന്‍റെ സാധ്യത തെളിഞ്ഞത്.

എറണാകുളം ഗാന്ധി നഗറിലെ ടെലികോം സ്റ്റോര്‍ ഡിപ്പോ ജൂനിയര്‍ അക്കൗണ്ട്സ് ഓഫീസറാണ് ശ്രീപ്രിയ. ഇതിന് മുന്‍പും ബിഎസ്എന്‍എല്ലിന് വേണ്ടി ശ്രീപ്രിയയുടെ ശബ്ദം ഉപയോഗിച്ചിട്ടുണ്ട്. പനി, ചുമ, ശ്വാസ തടസ്സം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക. ഒരു മീറ്റര്‍ അകലം പാലിക്കുക തുടങ്ങി 38 സെക്കന്‍റാണ് സന്ദേശം. ഒരുപക്ഷേ രാജ്യത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായിട്ടാവും വാര്‍ത്താ വിനിമയ സംബന്ധിയല്ലാത്ത ഒരു വിഷയത്തില്‍ ഇത്രയും പ്രചാരണം നടക്കുന്നത്.

എല്ലാവരിലേക്കും മുന്‍കരുതല്‍ മാര്‍ഗം പെട്ടന്ന് എത്താന്‍ വേണ്ടിയായിരുന്നു ടെലികോം മന്ത്രാലയം ഈ മാര്‍ഗം സ്വീകരിച്ചത്. ബിഎസ്എന്‍എല്‍ ഈ നിര്‍ദേശം പൂര്‍ണമായി നടപ്പാക്കിയപ്പോള്‍ ചില സ്വകാര്യ കമ്പനികള്‍ സഹകരണത്തില്‍ മുന്നോട്ട് വന്നില്ല. കോള്‍ സ്വീകരിക്കുന്നയാളുടെ ഫോണില്‍ ബെല്‍ അടിക്കും മുന്‍പുള്ള പ്രീ കോള്‍ സെറ്റിങ് ആയാണ് പരമാവധി ഈ സന്ദേശം നല്‍കുന്നത്. കോളര്‍ ട്യൂണായും സന്ദേശം പ്രചരിക്കുന്നുണ്ട്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നാടിന് തീരാനോവായി പ്രിയപ്പെട്ടവര്‍ ; കുവൈറ്റ് തീപിടുത്തത്തില്‍ മരിച്ചവര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി

0
തിരുവനന്തപുരം : കുവൈറ്റ് തീപിടുത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം ഇന്നും നാളെയുമായി...

കുവൈത്ത് ദുരന്തം : മരിച്ച ഇന്ത്യാക്കാരുടെ കുടുംബങ്ങൾക്ക് കേന്ദ്രം 50 ലക്ഷം വീതം നൽകണമെന്ന്...

0
കാസര്‍കോട്: കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച പ്രവാസി ഇന്ത്യാക്കാരുടെ കുടുംബങ്ങൾക്ക് 50 ലക്ഷം...

ഗുരുവായൂരിൽ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് പടിഞ്ഞാറെ നടയിലെ ബാരിക്കേഡ് തകർത്തു

0
തൃശ്ശൂർ: ഗുരുവായൂരിൽ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് പടിഞ്ഞാറെ...

10000 രൂപ കൈക്കൂലി വാങ്ങിയ കേസ് : പഞ്ചായത്ത് മുൻ എൽഡി ക്ലാർക്കിന് രണ്ട്...

0
ആലപ്പുഴ: കൈക്കൂലി കേസിൽ പിടിയിലായ എൽഡി ക്ലാർക്കിന് രണ്ട് വർഷം കഠിനതടവും...