Monday, June 17, 2024 5:51 am

കേ​ര​ള​ത്തി​ലെ ക​ര്‍​ഷ​ക​രി​ല്‍ ​നി​ന്നും പ​ര​മാ​വ​ധി നെ​ല്ല്​ സം​ഭ​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : കൊ​വി​ഡ്​-19​​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​രി​യു​ടെ ക​രു​ത​ല്‍ ശേ​ഖ​രം വ​ര്‍​ധി​പ്പി​ക്കാ​ന്‍ കേ​ര​ള​ത്തി​ലെ ക​ര്‍​ഷ​ക​രി​ല്‍​നി​ന്നും പ​ര​മാ​വ​ധി നെ​ല്ല്​ സം​ഭ​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. സ​പ്ലൈ​കോ​ക്ക്​​ ഇ​തി​​ന്‍റെ പൂ​ര്‍​ണ​ചു​മ​ത​ല സ​ര്‍​ക്കാ​ര്‍ കൈ​മാ​റി. കു​ട്ട​നാ​ട്​-​അ​പ്പ​ര്‍ കു​ട്ട​നാ​ട്​ അ​ട​ക്കം സം​സ്​​ഥാ​ന​ത്തി​​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നും നെ​ല്ല്​ അ​ടി​യ​ന്ത​ര​മാ​യി സം​ഭ​രി​ക്കാ​നാ​ണ്​ നി​ര്‍​ദേ​ശം.

നി​ല​വി​ലെ സം​ഭ​ര​ണ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​നും ന​ട​പ​ടി​യാ​യി. വേ​ന​ല്‍ മ​ഴ ക​ര്‍​ഷ​ക​ര്‍​ക്കും ഉ​ല്‍​പ​ന്ന​ത്തി​നും നാ​ശം സൃ​ഷ്​​ടി​ക്കാ​ത്ത വി​ധം സം​ഭ​ര​ണം ന​ട​ത്ത​ണ​മെ​ന്ന്​ ജി​ല്ല​ഭ​ര​ണ ​കൂ​ട​ങ്ങ​ള്‍​ക്കും സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. വാ​ഹ​ന​ങ്ങ​ള്‍-​തൊ​ഴി​ലാ​ളി​ക​ള്‍, യ​ന്ത്ര​ങ്ങ​ള്‍ എ​ന്നി​വ ല​ഭ്യ​മാ​ക്കു​ക​യാ​ണ്​ ജി​ല്ല ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ ദൗ​ത്യം. കൊ​വി​ഡ് രാ​ജ്യ​വ്യാ​പ​ക​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മ​റ്റ്​ സം​സ്​​ഥാ​ന​ങ്ങ​ളി​ല്‍ ​നി​ന്നും അ​രി ല​ഭി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ട്​ ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ കേ​ര​ള​ത്തി​ല്‍ സം​ഭ​ര​ണം ശ​ക്​​ത​മാ​ക്കു​ന്ന​ത്. കേ​ര​ളം അ​രി വാ​ങ്ങി​യി​രു​ന്ന പ​ല​സം​സ്​​ഥാ​ന​ങ്ങ​ളും​ നി​ല​വി​ല്‍ കൊ​വി​ഡ്​ ഭീ​ഷ​ണി​യി​ലാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കു​റ​ഞ്ഞ​ത്​​ ആ​റു​ല​ക്ഷം ട​ണ്‍ അ​രി​യെ​ങ്കി​ലും സം​ഭ​രി​ച്ച്‌​ സ്​​റ്റോ​ക്ക്​ ചെ​യ്യാ​നാ​ണ്​ തീ​രു​മാ​നം.

നി​ല​വി​ല്‍ നെ​ല്ല്​​സം​ഭ​ര​ണം സ​പ്ലെെകോ​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ സ്വ​കാ​ര്യ മി​ല്ലു​ക​ളാ​ണ്​ ന​ട​ത്തു​ന്ന​തെ​ങ്കി​ലും ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കി സം​ഭ​രി​ച്ച നെ​ല്ല്​ അ​രി​യാ​ക്കി സ​പ്ലൈ​കോ​യു​ടെ തി​രു​വ​ന​ന്ത​പു​രം-​കൊ​ച്ചി-​കോ​ഴി​ക്കോ​ട്​ ഗോ​ഡൗ​ണു​ക​ളി​ലും വെ​യ​ര്‍​ഹൗ​സി​ങ്​ കോ​ര്‍​പ​റേ​ഷ​​ന്‍റെ​ ഗോ​ഡൗ​ണു​ക​ളി​ലും എ​ത്തി​ക്കാ​നാ​ണ്​ നി​ര്‍​ദേ​ശം. അ​തി​നി​ടെ​ ലോ​ക്ക്​​ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ത്തെ തു​ട​ര്‍​ന്ന്​ നി​ല​ച്ച നെ​ല്ല്​ സം​ഭ​ര​ണ​ത്തി​നും തു​ട​ക്ക​മാ​യി. സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ലി​ല്‍ ഇ​ക്കു​റി ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കാ​നാ​യ​തും ക​ര്‍​ഷ​ക​ര്‍​ക്ക്​ നേ​ട്ട​മാ​യി. മു​ന്‍പ്​ സ്വ​കാ​ര്യ​മി​ല്ലു​ക​ളാ​യി​രു​ന്നു നെ​ല്ല്​ സം​ഭ​രി​ച്ചി​രു​ന്ന​ത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇന്ന് ബലിപെരുന്നാൾ ; പ്രാർത്ഥനയോടെ ഇസ്ലാം മത വിശ്വാസികള്‍

0
തിരുവനന്തപുരം: ത്യാഗത്തിന്റേയും സഹനത്തിന്റേയും ഓര്‍മ പുതുക്കി ഇസ്ലാം മത വിശ്വാസികള്‍ തിങ്കളാഴ്ച...

സംസ്ഥാനത്തെ ആദ്യ മില്‍മ മിലി മാര്‍ട്ട് പഴവങ്ങാടിയില്‍ തുടക്കമായി

0
തിരുവനന്തപുരം: മില്‍മ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോല്‍പാദക യൂണിയന്‍റെ (ടിആര്‍സിഎംപിയു) വിപണന...

ചില മാധ്യമപ്രവർത്തകർ അഴിമതിക്കാരെ പ്രോത്സാഹിപ്പിക്കുന്നു ; ജി.സുധാകരൻ

0
ആലപ്പുഴ: മാദ്ധ്യമ പ്രവർത്തകരിൽ ഒരു വിഭാഗം അഴിമതിക്കാരെയും ക്രിമിനലുകളെയും പ്രോത്സാഹിപ്പിക്കുന്നതായി മുൻ...

ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയം ; ഒടുവിൽ സി.പി.എമ്മിലെ അതൃപ്തി പുറത്തേക്ക്‌

0
തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ തോൽവിയുടെ ചൂട് സർക്കാരിലേക്കും മുഖ്യമന്ത്രിയിലേക്കും എത്താതിരിക്കാനുള്ള കരുതലിനിടെ സി.പി.എമ്മിനുള്ളിൽ...