ലോക്ക്ഡൗണില്‍പ്പെട്ട പതിനാറുകാരി ജാര്‍ഖണ്ഡില്‍ കൂട്ടബലാല്‍സംഗത്തിനിരയായി

For full experience, Download our mobile application:
Get it on Google Play

റാഞ്ചി :  ലോക്ക്ഡൗണിനെ തുടര്‍ന്ന് ഹോസ്റ്റല്‍ പൂട്ടിയതോടെ സുഹൃത്തിനൊപ്പം വീട്ടിലേക്കു പോയ പെണ്‍കുട്ടിയാണ് ബലാല്‍സംഗത്തിന് ഇരയായത്. ജാര്‍ഖണ്ഡിലെ ധുംക ജില്ലയിലാണ് സംഭവം. സുഹൃത്ത് ഉള്‍പ്പെടെ ഒന്‍പതു പേര്‍ അറസ്റ്റിലായി.

വഴിയില്‍ വച്ച്‌ സുഹൃത്ത് മറ്റുള്ളവരെ വിളിച്ചു വരുത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ഈ മാസം 24 നായിരുന്നു സംഭവം. ഹോസ്റ്റല്‍ പൂട്ടിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി രക്ഷിതാവിനെ വിളിച്ച്‌ വിവരം പറഞ്ഞിരുന്നെങ്കിലും പെണ്‍കുട്ടിയുടെ പിതാവിന് സമയത്ത് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്നാണ് പെണ്‍കുട്ടി അടുത്ത സുഹൃത്തിന്റെ സഹായം തേടിയത്.

ലോക്ഡൗണിനിടെ ദേശീയപാതയിലൂടെ പോകുന്നത് അപകടമാണെന്ന് പെണ്‍കുട്ടിയെ ധരിപ്പിച്ച പ്രതി ആള്‍ സഞ്ചാരമില്ലാത്ത മറ്റൊരു വഴിയിലൂടെ പെണ്‍കുട്ടിയെ കൊണ്ടു പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. റോഡില്‍ പൊലീസ് പരിശോധന ഉണ്ടെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ വിശ്വസിപ്പിച്ചത്. വിജനമായ സ്ഥലത്തു വാഹനം നിര്‍ത്തി തന്നെ കീഴ്പ്പെടുത്തുകയായിരുന്നുവെന്നും സുഹൃത്തുക്കളെ വിളിച്ചു വരുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയാതായും പെണ്‍കുട്ടി മൊഴി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...