Wednesday, May 8, 2024 8:59 pm

മൈലേജ് കൂട്ടി ടിവിഎസ് സ്പോർട്ട് ബിഎസ് 6 ; വില 51,750 മുതൽ

For full experience, Download our mobile application:
Get it on Google Play

സ്കൂട്ടർ ശ്രേണിയിലെ തങ്ങളുടെ ഏറ്റവും വിലക്കുറവുള്ള സ്കൂട്ടി പെപ് പ്ലസ്സ്-ന്റെ പരിഷ്കരിച്ച ബിഎസ്6 മോഡൽ കഴിഞ്ഞ ദിവസം വില്പനക്കെത്തിച്ച ടിവിഎസ് മോട്ടോർ കമ്പനി ബൈക്ക് ശ്രേണിയിലെ എൻട്രി ലെവൽ മോഡൽ ആയ സ്പോർട്ടിന്റെയും ബിഎസ് 6 മോഡൽ ലോഞ്ച് ചെയ്തു. Rs 51,750 രൂപയാണ് സ്പോർട്ട് ബിഎസ് 6-ന്റെ എക്‌സ്-ഷോറൂം വില. ഇതുവരെ വില്പനയിലുണ്ടായിരുന്ന ബിഎസ് 4 മോഡലുമായി താരതമ്യം ചെയ്യുബോൾ Rs 3,633 കൂടുതലാണ് പുത്തൻ മോഡലിന്.

അതെ സമയം ബിഎസ് 6 ഇലക്ട്രിക്ക് സ്റ്റാർട്ട് വേരിയന്റിന്റെ വില Rs 8,017 രൂപ കൂടി ഇപ്പോൾ Rs 58,925 രൂപയാണ്. മറ്റെല്ലാ ബിഎസ് 6 ഇരുചക്ര വാഹനങ്ങളെപോലെതന്നെ കാർബുറേറ്ററിനു പകരം ഫ്യുവൽ ഇൻജെക്ഷൻ ചേർത്താണ് കർശനമായ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾക്കനുസരിച്ച് സ്പോർട്ടിന്റെയും എൻജിൻ ടിവിഎസ് പരിഷ്കരിച്ചിരിക്കുന്നത്. ഇതോടൊപ്പം വരുത്തിയ ചുരുക്കം ചില മാറ്റങ്ങളും ചേർന്ന്‌ ടിവിഎസ് സ്പോർട്ടിന്റെ മൈലേജ് 15 ശതമാനം കൂടിയിട്ടുണ്ട് എന്ന് കമ്പനി അവകാശപ്പെടുന്നു.

7.48 എച്ച്പി പവറും 7.5 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 99 സിസി എൻജിൻ ആയിരുന്നു ബിഎസ് 4 ടിവിഎസ് സ്പോർട്ടിൽ. അതേസമയം പുത്തൻ ബിഎസ് 6 മോഡലിൽ എൻജിൻ ഡിസ്പ്ലേസ്‌മെന്റ് വർദ്ധിച്ചു. 8.29 എച്ച്പി പവറും 8.7 എൻഎം ടോർക്കും നിർമ്മിക്കുന്ന 109.7 സിസി എൻജിൻ ആണ് ബിഎസ്6 സ്പോർട്ടിൽ. 4-സ്പീഡ് ഗിയർബോക്‌സ് മാറ്റമില്ലാതെ തുടരുന്നു. പുത്തൻ മോഡലിന്റെ ഭാരവും 1.5 കിലോഗ്രാം കൂടിയിട്ടുണ്ട്. ഗ്രൗണ്ട് ക്ലിയറൻസും 170 എംഎമ്മിൽ നിന്നും 175 എംഎം ആയി വർദ്ധിച്ചിട്ടുണ്ട്. ഇത് കൂടാതെ എൽഇഡി ഡേടൈം റണ്ണിങ് ലാമ്പുകളും, ട്യൂബിലെസ്സ് ടയറുകളും ബിഎസ് 6 ടിവിഎസ് സ്പോർട്ടിൽ ഇടംപിടിച്ചിട്ടുണ്ട്.

ടെലിസ്‌കോപ്പിക് മുൻ ഫോർക്കുകളും പിന്നിൽ 5-സ്റ്റെപ് പ്രീലോഡ് ക്രമീകരിക്കാവുന്ന ഇരട്ട സ്പ്രിംഗ് ഷോക്ക് അബ്സോർബറുകളുമാണ്. കോമ്പി ബ്രെയ്ക്ക് സിസ്റ്റത്തോസോപ്പം പ്രവർത്തിക്കുന്ന 30 എംഎം ഡ്രം മുന്നിലും 110 എംഎം ഡ്രം പുറകിലും ബ്രെയ്ക്കിങ്ങിനായി ക്രമീകരിച്ചിരിക്കുന്നു. വോൾകാനോ റെഡ്, മെർക്കുറി ഗ്രേ എന്നീ സിംഗിൾ ടോൺ നിറങ്ങളിലും ബ്ലാക്ക്/റെഡ്, വൈറ്റ്/പർപ്പിൾ, വൈറ്റ്/റെഡ് എന്നീ ഡ്യുവൽ ടോൺ നിറങ്ങളിലുമാണ് ടിവിഎസ് സ്പോർട്ട് ബിഎസ് 6 വിപണിയിലെത്തിയിരിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അബ്ദുൽ റഹീമിന്റെ മോചനം വീണ്ടും പ്രതിസന്ധി : 1 കോടി 66 ലക്ഷം...

0
ജിദ്ദ : അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏഴര ലക്ഷം റിയാൽ...

എസ് എസ് എൽ സി പരീക്ഷയിൽ കോന്നിക്ക് 100 മേനി വിജയം

0
കോന്നി : എസ് എസ് എൽ സി പരീക്ഷ ഫലം പുറത്തുവന്നപ്പോൾ...

പതിനാലാം തവണയും നൂറുശതമാനം നേട്ടവുമായി ഇടമുറി സര്‍ക്കാര്‍ സ്കൂള്‍

0
റാന്നി: വീണ്ടും നൂറ് ശതമാനം വിജയം കൈവിടാതെ ഇടമുറി ഗവ.ഹയർ സെക്കൻഡറി...

കെ.എസ്‌.ഇ.ബി റാന്നി പെരുനാട് സെക്ഷന്റെ ആഭിമുഖ്യത്തിൽ ഊർജകിരൺ സെമിനാർ നടത്തി

0
പെരുനാട്: കെ.എസ്‌.ഇ.ബി റാന്നി പെരുനാട് സെക്ഷന്റെ ആഭിമുഖ്യത്തിൽ ഊർജകിരൺ സെമിനാർ നടത്തി....