Friday, May 17, 2024 5:30 am

‘ബെവ് ക്യൂ’ നാളത്തേക്കുളള ബുക്കിംഗ് വൈകുമെന്ന് സൂചന ; കൂടുതൽ ഒടിപി ദാതാക്കളെ തേടുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ മദ്യവിൽപ്പനയിൽ ആദ്യ ദിനം ആശയക്കുഴപ്പങ്ങൾ തുടരുമ്പോൾ നാളേയ്ക്കുള്ള ബുക്കിംഗും വൈകുമെന്ന് ഉറപ്പായി. ഇന്നലെ അർദ്ധരാത്രിയോടെ പ്ലേസ്റ്റോറിലെത്തിയ ബെവ്ക്യു വഴി ഇന്ന് രാവിലെ 6 മണി വരെ ബുക്കിംഗ് അനുവദിച്ചിരുന്നു. പക്ഷേ ബുക്ക് ചെയ്യാൻ നോക്കിയ പലർക്കും ഒടിപി കിട്ടുന്നില്ലെന്നും, ഒടിപി രണ്ടാമത് അയക്കാൻ നോക്കുമ്പോൾ  ‘റീ സെന്‍റ് ഒടിപി’ ഓപ്ഷൻ വർക്കാകുന്നില്ലെന്നും പരാതിയുണ്ടായി. ഈ സാഹചര്യത്തിൽ കൂടുതൽ ഒടിപി സേവനദാതാക്കളെ തേടുകയാണ് ബെവ് ക്യൂ. അതിനാൽ തന്നെ നാളത്തേക്കുള്ള ബുക്കിംഗും വൈകുമെന്ന് ഉറപ്പായി. ഇന്ന് ഇതുവരെ രണ്ട് ലക്ഷത്തി പതിനാറായിരം പേർക്കാണ് ടോക്കൺ നൽകിയിരിക്കുന്നത്. നിലവിൽ ടോക്കൺ ബുക്കിംഗ് അവസാനിപ്പിച്ചിരിക്കുകയാണ്.

നിലവിൽ ഒരു കമ്പനി മാത്രമാണ് ഒടിപി നൽകുന്നതെന്ന് ഫെയർകോഡ് ടെക്നോളജീസ് വ്യക്തമാക്കി. ഇത് മൂന്നെണ്ണമെങ്കിലും ആക്കും. ഇതിനുള്ള ചർച്ചകൾ നടത്തി വരികയാണ്. കൂടുതൽ ഒടിപി പ്രൊവൈഡേഴ്സ് വന്നാൽ നാല് മണിക്കൂറിനുള്ളിൽ നിലവിലുള്ള കാലതാമസം പരിഹരിക്കാനാകുമെന്നും ബെവ് ക്യൂ അധികൃതർ വ്യക്തമാക്കുന്നു. ഈ പുതിയ ഒടിപി പ്രൊവൈഡേഴ്സ് കൂടി പ്രവർത്തനക്ഷമം ആയ ശേഷമേ നാളത്തേക്കുള്ള ബുക്കിംഗ് തുടങ്ങൂ എന്ന് ബെവ് ക്യൂ അറിയിക്കുന്നു. കൃത്യമായ സമയം അറിയിച്ചിട്ടില്ലെങ്കിലും വൈകുന്നേരത്തോടെ വീണ്ടും ബുക്കിംഗ് തുടങ്ങാമെന്നാണ് പ്രതീക്ഷയിലാണ് ബെവ് ക്യൂ.

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബാലവിവാഹം ; തമിഴ്നാട്ടിൽ കഴിഞ്ഞ മൂന്നുവർഷത്തിനിടെ ഗർഭിണികളായത് 36,137 പെൺകുട്ടികൾ, ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്

0
ചെന്നൈ: തമിഴ്നാട്ടിൽ കഴിഞ്ഞ മൂന്നുവർഷത്തിനിടെ, പ്രായപൂർത്തിയാകാത്ത 36,137 പെൺകുട്ടികൾ ഗർഭിണികളായെന്ന് വിവരാവകാശ...

യു​കെ​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ; ര​ണ്ടു പേ​ര്‍ പിടിയിൽ

0
തി​രു​വ​ന​ന്ത​പു​രം: യു​കെ​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തി​യ റി​ക്രൂ​ട്ട്മെ​ന്‍റ് സ്ഥാ​പ​ന...

ഇനി മഴക്കാലമാണ് ശ്രദ്ധിക്കണം ; സ്ലാബ് തകര്‍ന്നും മൂടിയില്ലാതെയും കിടക്കുന്ന ഓടകള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു,...

0
കൊല്ലം: മഴക്കാലത്ത് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ലാബ് തകര്‍ന്നും മൂടിയില്ലാതെയും കിടക്കുന്ന...

സ്റ്റോക്ക് ഇല്ല ; റേഷൻകടകളിൽ സെപ്തംബർമുതൽ മണ്ണെണ്ണ വിതരണം നിലയ്ക്കും

0
കൊച്ചി: റേഷൻകടകളിൽ സെപ്തംബർമുതൽ മണ്ണെണ്ണ വിതരണം നിലയ്ക്കും. ആവശ്യത്തിനുള്ള സ്റ്റോക്ക് ലഭിക്കാത്തതിനാൽ...