Wednesday, May 22, 2024 5:36 pm

മണ്ണാർക്കാട് ചരിഞ്ഞ കാട്ടാനയെ രക്ഷിക്കാൻ വനംവകുപ്പ് ശ്രമിച്ചില്ലെന്ന് നാട്ടുകാർ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ഗർഭിണിയായ കാട്ടാനയ്ക്ക് പൈനാപ്പിളിൽ പടക്കം വച്ചു നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ വനം വകുപ്പിനെതിരെ നാട്ടുകാർ. കാട്ടാനയെ രക്ഷിക്കാൻ വനംവകുപ്പ് സമയോചിതമായി ഇടപെട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. പടക്കം നിറച്ച പൈനാപ്പിൾ കഴിച്ചതിനെ തുടർന്ന് വായിൽ പൊള്ളലേറ്റ കാട്ടാന രണ്ടു മൂന്ന് ദിവസം ജനവാസകേന്ദ്രത്തിൽ ചുറ്റിക്കറങ്ങി നടന്നിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. തുടർന്നാണ് അരുവിയിലിറങ്ങി നിന്നതെന്നും നാട്ടുകാർ പറയുന്നു.

അതേസമയം കാട്ടാന മരണപ്പെട്ട സംഭവത്തിൽ വനംവകുപ്പിൻ്റെ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. പടക്കം പൊട്ടി പൊള്ളലേറ്റ ആന ചരിയാനുള്ള സാധ്യത കൂടുതലാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. തോട്ടങ്ങൾ കേന്ദ്രീകരിച്ചാണ് വനം വകുപ്പിൻ്റെ അന്വേഷണം മുന്നോട്ട് നീങ്ങുന്നത്. അതേസമയം സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് ചില സൂചനകൾ വനംവകുപ്പിന് ലഭിച്ചതായി വിവരമുണ്ട്. വരും മണിക്കൂറുകളിൽ സംഭവത്തിൽ കൂടുതൽ വ്യക്തത വരുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.  നാട്ടുകാരിലാരെങ്കിലും പടക്കം നിറച്ച പൈനാപ്പിൾ ആനയ്ക്ക് നൽകിയിട്ടുണ്ടോയെന്ന് വനം വകുപ്പ് അന്വേഷിക്കുന്നുണ്ട്. എന്നാൽ എവിടെ വെച്ചാണ് ആനയ്ക്ക് അപകടം സംഭവിച്ചതെന്ന് കണ്ടെത്താനായില്ല. സമീപവാസികളായ നാട്ടുകാരെ ചോദ്യം ചെയ്തെങ്കിലും ഇതു സംബന്ധിച്ച് തെളിവുകൾ ലഭിച്ചിട്ടില്ല. അവശനിലയിൽ കണ്ട ആനയ്ക്ക് ചികിത്സ നൽകാനായി രണ്ട് കുങ്കിയാനകളെ വനം വകുപ്പ് കൊണ്ടുവന്നെങ്കിലും വെള്ളത്തിൽ നിൽക്കുന്നതിനിടെ ഒരു മാസം ഗർഭിണിയായ ആന ചരിയുകയായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പദ്മരാജന്‍ സാഹിത്യ പുരസ്‌കാരം ജിആര്‍ ഇന്ദുഗോപനും ഉണ്ണി ആറിനും, മികച്ച സംവിധായകന്‍ ആനന്ദ് ഏകര്‍ഷി

0
തിരുവനന്തപുരം: 2023 ലെ മികച്ച നോവല്‍, കഥ, സംവിധാനം, തിരക്കഥ എന്നിവയ്ക്കുള്ള...

കാട്ടാന ശല്യത്തിൽ പൊറുതിമുട്ടി വടക്കേ മണ്ണീറ നിവാസികൾ

0
കോന്നി : തുടർച്ചയായി ഉണ്ടാകുന്ന കാട്ടാന ശല്യത്തിൽ വീട് ഉപേക്ഷിച്ചു പോകേണ്ടി...

വായ്പ്പൂരിൽ അന്യ സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം പതിവാകുന്നു

0
മല്ലപ്പള്ളി: അന്യ സംസ്ഥാന തൊഴിലാളികൾ മദ്യപിച്ച് അക്രമാസക്തരാകുന്നത് പതിവാകുന്നു. ഇത് പ്രദേശത്തെ...

ആഭരണം തിളക്കംകൂട്ടി നൽകാമെന്നു പറഞ്ഞ് വീട്ടിലെത്തിയ ഇതരസംസ്ഥാനക്കാർ വീട്ടമ്മയുടെ സ്വർണമാല തട്ടിയെടുത്തു കടന്നു

0
കുട്ടനാട്: ആഭരണം തിളക്കംകൂട്ടി നൽകാമെന്നു പറഞ്ഞ് വീട്ടിലെത്തിയ ഇതരസംസ്ഥാനക്കാർ വീട്ടമ്മയുടെ സ്വർണമാല...