ശ്രമിക് ട്രെയിനുകളിലെ മരണത്തിന് കാരണം പട്ടിണിയല്ല ; സംഭവത്തെ രാഷ്ട്രീയവത്കരിക്കുന്നുവെന്ന് ബിജെപി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ശ്രമിക് സ്പെഷ്യല്‍ ട്രെയിനുകളിൽ യാത്രക്കാർ പട്ടിണി മൂലം മരണപ്പെട്ടെന്ന ആരോപണത്തെ തള്ളിക്കളഞ്ഞ് ബിജെപി. പ്രശ്‌നം രാഷ്ട്രീയവൽക്കരിക്കപ്പെടുന്ന രീതി അഭൂതപൂർവമാണെന്നും ബിജെപി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ പ്രകാരം ശ്രമിക് ട്രെയിനുകളിലെ മരണങ്ങളൊന്നും പട്ടിണി മൂലമല്ല സംഭവിച്ചത്. മുമ്പും ട്രെയിനുകളിൽ സ്വാഭാവിക മരണങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ നിർഭാഗ്യവശാൽ ശ്രമിക് ട്രെയിനിലെ യാത്രക്കാരുടെ (തൊഴിലാളികളുടെ) മരണങ്ങൾ രാഷ്ട്രീയവൽക്കരിക്കപ്പെട്ട അവസ്ഥയാണുള്ളത്. മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം പുറത്ത് വരാതെയാണിതെന്നും  പ്രസ്താവനയിൽ പറഞ്ഞു.

ശ്രമിക് ട്രെയിനുകളിൽ മരിച്ച വ്യക്തികളിലൊരാളായ ദശരത് പ്രജാപതി (30) വൃക്കരോഗം ബാധിച്ച് ​ഗുരുതരാവസ്ഥയിലായിരുന്നു. രാം രത്തൻ ഗ്രണ്ടിന്റെ (63) ആരോഗ്യം വഷളായിരുന്നു, ഇബ്രാർ അഹമ്മദിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മസ്തിഷ്കാഘാതമാണ് മരണകാരണമെന്നും നിർജ്ജലീകരണമല്ലെന്നും കണ്ടെത്തി. അർബീന ഖത്തൂണിന് മാനസികരോഗം ഉണ്ടായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെയും മരിച്ച വ്യക്തികളുടെ കുടുബാം​ഗങ്ങളിൽ നിന്ന് ലഭിച്ച വിശദാംശങ്ങളും ഉദ്ധരിച്ച് പാർട്ടി വക്താവ് ഷാനവാസ് ഹുസൈൻ പറഞ്ഞു. നിസ്സാര രാഷ്ട്രീയം ചർച്ച ചെയ്യാനല്ല  മറിച്ച് നിലവിലെ പ്രതിസന്ധിയെ പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വിയുടെ കേന്ദ്രസർക്കാരിനെതിരെയുള്ള ആരോപണത്തിന് മറുപടി പറയുകയായിരുന്നു ഷാനവാസ് ഹുസൈൻ. 81 പേരാണ് ശ്രമിക് ട്രെയിനുകളിൽ മരിച്ചതെന്നും കൂടുതൽ മരണങ്ങൾ നടന്ന വസ്തുത റെയിൽവേ മൂടി വച്ചിരിക്കുകയാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

നാട്ടിലേക്ക് മടങ്ങുന്ന അന്യസംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേക ട്രെയിൻ ഓടിക്കാൻ കേന്ദ്രസർക്കാർ ഒരു പൈസ പോലും ചെലവഴിച്ചിട്ടില്ലെന്നാണ് കോൺഗ്രസിന്റെ ആരോപണം. അന്യസംസ്ഥാന തൊഴിലാളികളെ സ്വന്തം സംസ്ഥാനങ്ങളിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള മൊത്തം ചെലവിന്റെ 85 ശതമാനം റെയിൽ‌വേ വഹിച്ചതായും ബാക്കി 15 ശതമാനം സംസ്ഥാനങ്ങളിൽ നിന്നാണ് ഈടാക്കുന്നതെന്നും ഹുസൈൻ ആവർത്തിച്ചു. “ശ്രമിക് സ്‌പെഷ്യൽ” ട്രെയിനുകളിൽ ഭക്ഷണവും മതിയായ കുടിവെള്ളവും നൽകുന്നുണ്ട്. 1.5 കോടിയിലധികം ഭക്ഷണവും രണ്ട് കോടി പാക്ക് ചെയ്ത കുടിവെള്ളവും റെയിൽവേ സൗജന്യമായി നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ അല്പമെങ്കിലും നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം ; ജസ്റ്റിസ്...

0
ന്യൂഡൽഹി : സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി...

പ്രതിപക്ഷ ഉപനേതൃ പദവി ; പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നേതാക്കൾക്ക് നിർദേശം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം...