Saturday, May 25, 2024 6:33 pm

സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്നു ; തൃശ്ശൂരില്‍ പോലീസ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്നത് വര്‍ധിക്കുന്ന തൃശ്ശൂരില്‍ പോലീസ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പടരുന്നതിനാല്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ പകുതിപേര്‍ ജോലിക്കെത്തിയാല്‍ മതിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. ഒരാഴ്ച ഇടവിട്ട് ജീവനക്കാര്‍ മാറണമെന്നാണ് നിര്‍ദേശം. ജോലിക്കെത്താത്തവര്‍ സമ്പര്‍ക്കം ഒഴിവാക്കി വീട്ടില്‍ കഴിയണം. പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാത്ത തരത്തില്‍ വകുപ്പ് മേധാവികള്‍ കാര്യങ്ങള്‍ ക്രമീകരിക്കാനാണ് നിര്‍ദേശം.

തിങ്കളാഴ്ച മുതല്‍ ശുചീകരണവും ബോധവല്‍ക്കരണവും ശക്തമാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ചൊവ്വ, ബുധന്‍ എന്നീ ദിവസങ്ങളില്‍ മാര്‍ക്കറ്റുകള്‍ അടച്ചിട്ട് ശുചീകരിക്കും അതേസമയം നിയന്ത്രണ മേഖലകളില്‍ ആളുകള്‍ പുറത്തിറങ്ങുന്നത് പോലീസിന് തലവേദനയായിട്ടുണ്ട്.

ജില്ലയില്‍ 157 കൊവിഡ് പോസിറ്റീവ് കേസുകളാണ് നിലവിലുള്ളത്. വരും ദിവസങ്ങളില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ഈ സാഹചര്യത്തില്‍ നഗരസഭയുള്‍പ്പെടെയുള്ള കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കര്‍ശന പരിശോധനയുണ്ടെങ്കിലും ആളുകള്‍ പുറത്തിറങ്ങുന്നത് തുടരുകയാണ്. പലരും അത്യാവശ്യ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പുറത്തിറങ്ങുന്നത്. അതിനാല്‍ പോലീസിന് നടപടി സ്വീകരിക്കാനുമാവുന്നില്ല.

 

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തില്‍ കണ്‍ട്രോള്‍ റൂം തുടങ്ങി

0
പത്തനംതിട്ട :  ജില്ലയില്‍ കനത്ത മഴയുടെ സാഹചര്യത്തില്‍ വെള്ളക്കെട്ട് / ദുരന്തങ്ങള്‍...

ഭക്ഷ്യസുരക്ഷാ ലൈസന്‍സ് : മേയ് 31 ന് മുന്‍പായി ആനുവല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യണം

0
പത്തനംതിട്ട : ഭക്ഷണ നിര്‍മാണവുമായി ബന്ധപ്പെട്ട് എഫ് എസ് എസ് എ...

മേലുകര – റാന്നി റോഡില്‍ നിര്‍മിച്ച താത്കാലിക പാതയില്‍ ഗതാഗതം നിരോധിച്ചു

0
പത്തനംതിട്ട : മേലുകര - റാന്നി റോഡില്‍ സ്ഥിതി ചെയ്യുന്ന പുതമണ്‍...

പോത്ത്പാറയിലും പരിസര പ്രദേശങ്ങളിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് നിരവധി തവണ

0
കോന്നി : കഴിഞ്ഞ മൂന്ന് വർഷങ്ങളായി തുടർച്ചയായി പല തവണ പുലിയുടെ...